പരിസ്ഥിതി ലോല വിജ്ഞാപനം പിൻവലിക്കാൻ വയനാട് ഒറ്റക്കെട്ട്
text_fieldsകൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റിലും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കാനുള്ള കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിെൻറ കരടു വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്ച ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും. എൽ.ഡി.എഫും പ്രതിഷേധം ശക്തമാക്കി.
ഞായറാഴ്ച അഞ്ചിടത്ത് വഴിതടഞ്ഞു. കാട്ടിക്കുളം, ബത്തേരി, പുൽപള്ളി, കല്ലൂർ, ഇരുളം എന്നിവിടങ്ങളിലായിരുന്നു വഴിതടയൽ സമരം. കോവിഡ് ചട്ടങ്ങൾ പാലിച്ചായിരുന്നു എൽ.ഡി.എഫ് പ്രക്ഷോഭം. ജനവാസ മേഖലകളെ പരിസ്ഥിതി ലോലമാക്കിയാൽ നാടിെൻറ വികസനം സ്തംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ജനജീവിതം ദുസ്സഹമാകും. കരട് വിജ്ഞാപനം തിരുത്തിക്കുന്നതിനാവശ്യമായ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് വരുംദിവസങ്ങളിൽ നീങ്ങും.
എല്ലാ സാമൂഹിക സംഘടനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് വരുംദിവസങ്ങള് പ്രക്ഷോഭം ശക്തമാക്കാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനവും. തദ്ദേശ സ്ഥാപനങ്ങളും വിവിധ കർഷക കൂട്ടായ്മകളും സംഘടനകളും പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. വരുംനാളുകളിൽ ജില്ല വ്യത്യസ്ത സമരമുറകൾക്ക് വേദിയാകും. കാട്ടിക്കുളത്ത് എൽ.ഡി.എഫ് വഴിതടയൽ സമരം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജിതിൻ അധ്യക്ഷത വഹിച്ചു. എ.കെ. ജയഭാരതി, കെ.കെ. ശ്രീജിത്ത്, എം.ബി. സൈനുദ്ദീൻ, പി.ആർ. ഷിബു, ജോയൽ ജോസഫ്, സി.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
ബത്തേരിയിൽ കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. സുരേഷ് താളൂർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, കെ. ശശാങ്കൻ, സി.കെ. സഹദേവൻ, പി.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
കല്ലൂരിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. ബേബി ഉദ്ഘാടനം ചെയ്തു. പുൽപള്ളിയിൽ പി.എസ്. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇരുളത്ത് സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ.എസ്. ഷിനു, ഇന്ദിര സുകുമാരൻ, ടി.ആർ. രവി, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.