ഈ വരള്‍ച്ച നൂറ് വര്‍ഷത്തിലാദ്യം
text_fieldsപാലക്കാട്: ഇത്തവണത്തെ വേനല്‍ കനലാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടെ തുടര്‍ച്ചയായി രണ്ടാമത് വര്‍ഷം കൊടുംവരള്‍ച്ച അനുഭവപ്പെടുന്നത് 2017ലാണ്. ഭൂമിയുടെ ഉപരിതല ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയാതെ വരികയും ഇടമഴ മാറി നില്‍ക്കുകയും ചെയ്താല്‍ ഇത്തവണ രേഖപ്പെടുത്തുന്നത് റെക്കോഡ് താപനിലയായിരിക്കും. ഇതിന്‍െറ പ്രവണത ഇപ്പോള്‍തന്നെ പ്രകടമാണെന്ന് വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ വരള്‍ച്ച വര്‍ഷമാണിത്. മുമ്പ് 2012ല്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ട കേരളത്തില്‍ 2013, 2014 വര്‍ഷങ്ങളില്‍ നല്ല മഴ ലഭിക്കുകയും വരള്‍ച്ചയുടെ തോത് കുറയുകയും ചെയ്തിരുന്നു. 2015-16 വര്‍ഷം കൊടുംവരള്‍ച്ചയായിരുന്നു. തൊട്ടടുത്ത വര്‍ഷമായ 2016-17ലും ഈ നില തുടരുകയാണ്. രൂക്ഷമായ വരള്‍ച്ച ഉണ്ടായ സന്ദര്‍ഭങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയില്ളെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപനമായ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍റര്‍ (ഐ.ആര്‍.ടി.സി) കാലാവസ്ഥ റിസര്‍ച് കോഓഡിനേറ്റര്‍ വി.എം. മുസ്തഫ പറഞ്ഞു.
കഴിഞ്ഞ വേനലില്‍ ഐ.ആര്‍.ടി.സിയില്‍ രേഖപ്പെടുത്തിയ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത്തവണ അത് 43 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. താപനില വര്‍ധിക്കുന്നതിന്‍െറ സൂചനയാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിക്കുന്നത്. സാധാരണ വേനലില്‍ വറ്റാത്ത കിണറുകള്‍ ഇപ്പോള്‍തന്നെ വറ്റിക്കഴിഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലെ ജലാശയങ്ങള്‍ അതിനുമുമ്പുതന്നെ വറ്റി. കനക്കുന്ന വരള്‍ച്ച മുന്നില്‍ക്കണ്ട് ഐ.ആര്‍.ടി.സിയില്‍നിന്ന് സര്‍ക്കാറിന് നേരത്തേ റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നു. അടിയന്തരമായി എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും അവയില്‍ പരാമര്‍ശിച്ചിരുന്നു.
ജലസ്രോതസ്സുകളുടെ ചുറ്റുപാടുകളില്‍ ഈര്‍പ്പം നിലനിര്‍ത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടെതെന്ന് മുസ്തഫ പറയുന്നു. പാഴ്വസ്തുക്കള്‍ തീയിടുന്നത് അടിയന്തരമായി നിര്‍ത്തണം. വെള്ളമില്ലായ്മ മൂലം ഉണക്കംബാധിച്ച കൃഷിയിടങ്ങളില്‍ ഒരു കാരണവശാലും തീയിടരുത്. കൊയ്ത് കഴിഞ്ഞ കണ്ടങ്ങളാണെങ്കില്‍ ഒരുവട്ടം ഉഴുതുമറിച്ചിടുകയാണ് ചെയ്യേണ്ടത്. കരിയിലകള്‍ കത്തിക്കുന്നതിന് പകരം ജലസ്രോതസ്സുകള്‍ക്ക് സമീപം കൂട്ടിയിട്ടാല്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കും. ഭൂമിയുടെ ഉപരിതരത്തില്‍ ഈര്‍പ്പം ഇല്ലാതാവുമ്പോഴാണ് ഏത് കിണറുകളും വറ്റുക എന്ന് മുസ്തഫ ചൂണ്ടിക്കാട്ടി. ഐ.ആര്‍.ടി.സിയില്‍ രേഖപ്പെടുത്തുന്ന ദൈനംദിന താപനില റിപ്പോര്‍ട്ട് അതേദിവസംതന്നെ സര്‍ക്കാറിലേക്ക് അയക്കുന്നുണ്ട്. ശനിയാഴ്ച ഇവിടെ രേഖപ്പെടുത്തിയ കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. മലമ്പുഴയിലെ ജലസേചന വകുപ്പ് കേന്ദ്രത്തില്‍ 34. 02ഉം പട്ടാമ്പിയിലെ കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തില്‍ 35.6 ഡിഗ്രി സെല്‍ഷ്യല്‍ ചൂട് ശനിയാഴ്ച രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.