ഡ്രീം കേരള: അരുണ്‍ ബാലചന്ദ്രനെ പുറത്താക്കി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംശയത്തിെൻറ നിഴലിലുള്ള മുന്‍ ഐ.ടി ഫെേലാ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതി നടത്തിപ്പ് കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ഐ.ടി വകുപ്പിൽനിന്ന് ഇയാളെ ഒഴിവാക്കിയിരുന്നെങ്കിലും ഈ കമ്മിറ്റിയിൽനിന്ന് നീക്കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയതിനാലാണ് അരുണ്‍ ബാലചന്ദ്രനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും ആ സ്ഥാനത്തുനിന്ന് മാറ്റിയതിനാല്‍ ഡ്രീം കേരള പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണെന്നുമാണ് സര്‍ക്കാര്‍ നൽകുന്ന വിശദീകരണം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അരുൺ സംശയനിഴലിലാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള പരിചയമാണ് അരുണ്‍ ബാലചന്ദ്രനെ സംസ്ഥാന ഐ.ടി വകുപ്പില്‍ എത്തിച്ചത്. ഐ.ടി മേഖലയില്‍ വിദേശനിക്ഷേപം എത്തിക്കുകയായിരുന്നു അരുണിെൻറ ചുമതല. 2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂലൈ വരെ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. കൊച്ചിയിലടക്കം കോടികള്‍ മുടക്കി വമ്പന്‍ പരിപാടികൾ ഇയാള്‍ സംഘടിപ്പിച്ചു. വിദേശനിക്ഷേപം തേടി ശിവശങ്കറിനൊപ്പം അമേരിക്കയിലും ദുബൈയിലും യാത്ര നടത്തിയിട്ടുണ്ട്.
സംസ്ഥാന ഐ.ടി വകുപ്പിെൻറ മുഖമായി അരുണ്‍ വളരുമ്പോഴാണ് ചില ബിസിനസ് ഇടപാടുകളില്‍ സര്‍ക്കാറിന് സംശയം തോന്നിത്തുടങ്ങിയത്. അതിനിടെയാണ് സ്വർണക്കടത്തുകാർക്ക് ശിവശങ്കറിെൻറ നിർേദശാനുസരണം താൻ മുറി ബുക്ക് ചെയ്തതെന്ന് അരുൺ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.