ഡ്രീം കേരള: നയപരിപാടികളിലും ഭേദഗതി നിർദേശിക്കാം
text_fieldsതിരുവനന്തപുരം: പ്രവാസി പുനരധിവാസവും സംസ്ഥാന വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഡ്രീം കേരള പദ്ധതിയിൽ സർക്കാർ നയപരിപാടികളിൽ പോലും ഭേദഗതി നിർദേശിക്കാം.
കേരളത്തിെൻറ ഭാവി സംബന്ധിക്കുന്ന ഏത് കാര്യത്തിലും ക്രിയാത്മക നിർദേശങ്ങളും അഭിപ്രായങ്ങളും പറയാൻ പൊതുജനങ്ങൾക്ക് അവസരം നൽകും. നിർദേശങ്ങൾ പ്രാേയാഗികമാക്കാൻ വിപുല സജ്ജീകരണവും ഒരുക്കും. നോർക്കക്കായിരിക്കും നടത്തിപ്പ് ചുമതല. ഇതിന് സർക്കാർ ഉത്തരവിറക്കി. ഡ്രീം കേരള പദ്ധതി നടത്തിപ്പിെൻറ ഫണ്ട് സംബന്ധിച്ച് പിന്നീട് ഉത്തരവിറക്കും.
ജനങ്ങൾക്ക് സ്വന്തം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പദ്ധതികൾ അവതരിപ്പിക്കാം. dreamkerala എന്ന ഹാഷ്ടാഗിലും സമർപ്പിക്കണം.
യുവ െഎ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതി ഒാരോ ആശയവും പരിശോധിക്കുകയും പ്രാേയാഗിക സഹായം നൽകുകയും ചെയ്യും. മികച്ച ബിസിനസ് ആശയവും പദ്ധതികളും ഡ്രീം കേരള വെബ്സൈറ്റിലൂടെ അവതരിപ്പിക്കാം. ഒരു മാസമാണ് ഇതിന് സമയം.
വിദഗ്ധ സമിതി പദ്ധതികൾ പരിശോധിച്ച് വകുപ്പുകൾക്ക് ശിപാർശ നൽകും. വകുപ്പുകൾക്ക് ഒരാഴ്ചക്കകം തീരുമാനമെടുക്കാനാകും. വിവിധ വകുപ്പുകളുടെ ഏേകാപനമുള്ളതിനാൽ ഏകജാലക സംവിധാനം പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.