എം.ബി.ബി.എസ് വിദ്യാര്‍ഥികൾക്ക് ജീൻസിനും ലെഗ്ഗിങ്സിനും വിലക്ക്
text_fieldsതിരുവനന്തപുരം: തിരുന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ജീൻസിനും ലെഗ്ഗിങ്സിനും വിലക്കേൾപ്പെടുത്തി സർക്കുലർ. ക്യാമ്പസിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കാണ് വസ്ത്രധാരണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ധരിക്കേണ്ടതും അല്ലാത്തതുമായ വേഷങ്ങള്‍ ആണ്‍, പെണ്‍ വേര്‍തിരിവോടെ വ്യക്തമാക്കുന്ന സർക്കുലർ വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്.
ആണ്‍കുട്ടികള്‍ സാധാരണ ചെരുപ്പ്, ജീന്‍സ്, ടീഷര്‍ട്ട്, മറ്റ് കാഷ്വല്‍ വേഷങ്ങള്‍ എന്നിവ ധരിക്കരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പെണ്‍കുട്ടികള്‍ ലെഗിങ്സ്, ഇറക്കം കുറഞ്ഞ ടോപ്പ്, ജീന്‍സ് എന്നിവ ധരിക്കരുത്. പെൺകുട്ടികൾ വളകൾ, പാദസരങ്ങൾ പോലെ കിലുക്കമുള്ള ആഭരണങ്ങള്‍ ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
എല്ലാവരും വൃത്തിയുള്ള വേഷത്തിലാണ് എത്തേണ്ടത് എന്നാണ് നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കാനായി വേണ്ട വസ്ത്രധാരണ ചട്ടങ്ങൾ എന്നുപറഞ്ഞാണ് ‘ഡുസ് ആൻറ് ഡോസ്’ പ്രത്യേകം തിരിച്ചിരിക്കുന്നത്.
ആണ്‍കുട്ടികള്‍ ഫോര്‍മല്‍ വേഷങ്ങള്‍ക്കൊപ്പം ഷൂസും ധരിക്കണം. െഎഡൻഡിറ്റി കാർഡോടു കൂടിയ ഒാവർകോട്ട് ധരിക്കണം. പെണ്‍കുട്ടികള്‍ ഫോര്‍മല്‍ വേഷങ്ങളായ ചുരിദാറും സാരിയും മാത്രമേ ധരിക്കാവൂ. മുടി ഒതുക്കി കെട്ടിവെക്കണമെന്നും െഎഡൻഡിറ്റി കാർഡോടു കൂടിയ ഒാവർകോട്ട് ധരിക്കണമെന്നും പറയുന്നു.
വൈസ് പ്രിന്‍സിപ്പല്‍ ഒപ്പിട്ട സര്‍ക്കുലര്‍ എല്ലാ വിഭാഗത്തിെൻറയും മേധാവികൾ, യൂനിറ്റ് മേധാവികൾ എന്നിവർക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് വകുപ്പ് അധ്യക്ഷന്മാരും യൂണിറ്റ് മേധാവികളും ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം.
കൂടാതെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ നോട്ടീസ് ബോർഡിലും കോമൺ റൂമുകളുടെ നോട്ടീസ് ബോർഡിലും കോളജ് നോട്ടീസ് ബോർഡിലും സർക്കുലർ പതിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വസ്ത്രധാരണ നിബന്ധനകൾക്കെതിരെ എം.ബി.ബി.എസ് വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. ഡ്രസ് കോഡിൽ കോളജ് നിബന്ധനകൾ പാലിക്കപ്പെടുന്ന കാലം കഴിഞ്ഞെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിബിന്‍ ജെയിംസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ സാമാന്യവത്കരണം പ്രായോഗികമല്ലെന്നും സര്‍ക്കുലര്‍ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണ് ക്യാമ്പസിലുള്ളതെന്നും ജിബിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.