കുടിവെള്ള ബില്ലുകൾ : പരാതി പരിശോധിക്കാൻ ആഭ്യന്തരസെൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
text_fieldsതിരുവനന്തപുരം: ജല അതോറിറ്റി നൽകുന്ന ബില്ലുകളെ കുറിച്ച് വ്യാപകമായ പരാതിയുയരുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾ പരിശോധിക്കുന്നതിനായി ജല അതോറിറ്റി ആസ്ഥാനത്ത് ആഭ്യന്തരസെൽ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. കുടിവെള്ള വിതരണത്തിനായുള്ള ഏക സർക്കാർ ഏജൻസി എന്ന നിലയിൽ ബില്ലുകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള ചുമതല ജല അതോറിറ്റിക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു.
20,336 രൂപയുടെ കുടിവെള്ള ബിൽ ലഭിച്ചതിനെതിരെ മുട്ടട സ്വദേശി ജോർജ് ജോസഫ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ബില്ലിനെ കുറിച്ച് പരിശോധന നടത്തിയെന്നും തുക ശരിയാണെന്നും ജല അതോറിറ്റി എം. ഡി. കമ്മീഷനെ അറിയിച്ചു. ഒരു ചെറിയ കുടുംബം താമസിക്കുന്ന വീട്ടിൽ ഇത്രയധികം തുകയുടെ ബിൽ ലഭിക്കുന്നതിൽ അസ്വാഭാവികതയുള്ളതിനാൽ പരാതിയെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.