ജലജീവൻ കുടിവെള്ള കണക്ഷൻ: രേഖയായി ആധാർ കാർഡ് മതി
text_fieldsതിരുവനന്തപുരം: ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ നടപ്പാക്കുന്ന ജലജീവൻ മിഷൻ വഴി ഗുണഭോക്താക്കൾക്ക് കുറഞ്ഞ ചെലവിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുടിവെള്ളം ലഭിക്കാൻ അവസരമൊരുങ്ങുന്നു.
ആധാർ കാർഡ് മാത്രം രേഖയായി നൽകി ജലജീവൻ പദ്ധതി വഴി കുടിവെള്ള കണക്ഷൻ നേടാം. സാധാരണ കുടിവെള്ള കണക്ഷൻ എടുക്കാൻ വേണ്ടിവരുന്ന നടപടിക്രമങ്ങളോ രേഖകളോ ആവശ്യമില്ല.
ജലജീവൻ വഴിയുള്ള കണക്ഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനായി ജല അതോറിറ്റി മൊബൈൽ ആപ്ലിക്കേഷന് രൂപം നൽകിയിട്ടുണ്ട്. ഈ ആപ് വഴിയായിരിക്കും കണക്ഷൻ സംബന്ധിച്ച നടപടികൾ നിർവഹിക്കുക. ഗുണഭോക്താക്കൾ ആധാർ നമ്പറും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതി. ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി കണക്ഷൻ നടപടികൾ പൂർത്തിയാക്കും.
ഗുണഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് കൺസ്യൂമർ നമ്പറും കൺസ്യൂമർ ഐഡിയും എസ്.എം.എസ് ആയി അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.