കുടിവെള്ള പദ്ധതികൾക്ക് എ.ഡി.ബിയിൽ നിന്ന് 2400 കോടി വായ്പയെടുക്കുന്നു
text_fieldsതിരുവനന്തപുരം: ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൽനിന്ന് (എ.ഡി.ബി) 2400 കോടി വായ്പയെടുത്ത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ 24 മണിക്കൂറും കുടിവെള്ള വിതരണം സുഗമമാക്കുന്ന പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ്. പദ്ധതി കേന്ദ്ര നഗരവികസന മന്ത്രാലയം തത്ത്വത്തിൽ അംഗീകരിച്ചതായും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
കുടിവെള്ള വിതരണ സംവിധാനം അടിമുടി പുനരുദ്ധരിക്കുന്നതാണ് പദ്ധതി. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക, കാലപ്പഴക്കം ചെന്ന ൈപപ്പുകൾ മാറ്റുക, ചോർച്ച നിയന്ത്രിക്കുക, െഎ.ടി അധിഷ്ഠിത മാനേജ്മെൻറ് സംവിധാനം തുടങ്ങിയ നടപടികളാണ് പദ്ധതി വഴി നടപ്പാക്കുകയെന്നും വി.ഡി. സതീശൻ, കെ. മുരളീധരൻ, എം. വിൻസെൻറ്, അനൂപ് ജേക്കബ് എന്നിവരെ മന്ത്രി അറിയിച്ചു.
ജലമോഷണം തടയുന്നതായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം സ്മാര്ട്ടാക്കുന്നതിെൻറ ഭാഗമായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.29 കോടിയുടെ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. സ്മാര്‍ട്ട് ഓഫിസുകള്‍ സ്ഥാപിക്കുന്നതിന് 1.75 കോടിയും അനുദിച്ചിട്ടുണ്ട്. പൈപ്പ് ലൈനിലൂടെ ഒഴുകുന്ന ജലത്തിെൻറ അളവ് കണക്കാക്കുന്നതിന് ഫ്ലോ മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് 7.5 കോടിയുടെ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്.
കേരള സറ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് കേരള വാട്ടര്‍ അതോറിറ്റി ഇന്നവേറ്റിവ് സോണ്‍ എന്ന ആധുനിക സാങ്കേതിക പദ്ധതിക്കും രൂപംനല്കിയിട്ടുണ്ട്. 106.37 കോടിയാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതിമാസ വരുമാനം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജനുവരി 31വരെ 933.05 കോടി വെള്ളക്കരം ഇനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. കെഎസ്.ഇബിക്ക് 789.62 കോടി കുടിശ്ശിക നല്‍കാനുണ്ട്. ഫ്ലാറ്റുകളില്‍ ജല അതോറിറ്റിയുടെ ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അമൃതം പദ്ധതിയില്‍ ഒമ്പത് നഗരങ്ങളില്‍ ശുദ്ധജല വിതരണത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട് നഗരങ്ങളിലെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.