അഞ്ചുരുളി ആദിവാസി ഊരിലെ കുടിവെള്ള പദ്ധതി: 10 ലക്ഷം ഗ്രാമപഞ്ചായത്ത് അക്കൗണ്ടിൽ നിഷ്ക്രിയമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : അഞ്ചുരുളി ആദിവാസി ഊരിലെ കുടിവെള്ള പദ്ധതി നടപ്പാക്കാൻ കോർപ്പസ് ഫമ്ടിൽനിന്ന് 2017-18 ൽ ൽകിയ 10 ലക്ഷം രൂപ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അക്കൗണ്ടിൽ നിഷ്ക്രിയമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ അഞ്ചുരുളി ആദിവാസി കോളനിയിൽ കിണർ നിർമിച്ച് കടിവെള്ളം എത്തിക്കുന്ന പദ്ധതിക്കാണ് പട്ടികവർഗ വകുപ്പ് തുക അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ തയാറാക്കിയ എസ്റ്റിമേറ്റിന് 2017 നവംമ്പർ 28ന് ചേർന്ന ജില്ലാതല വർക്കിംഗ് ഗ്രൂപ്പിൽ അനുമതി നൽകി.
ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ 2017 ഡിസംബർ 12 ലെ ഉത്തരവ് പ്രകാരം ഈ പദ്ധതിക്ക് ഭരണാനുമതി നൽകി. പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള കാലാവധി 2013 മാർച്ച് 31 ആയിരുന്നു. 2018 മാർച്ച് 15ന് കാണിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള ട്രഷറി അക്കൗണ്ടിൽ 10,00,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. പദ്ധതി നിർവഹണം സംബന്ധിച്ച് ധനകാര്യ പരിശോധനാ സക്വാഡ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. പരിശോധനയിൽ ഈ പദ്ധതി നാളിതുവരെ ആരംഭിച്ചിട്ടില്ല.
2018 മാർച്ച് 31 നകം പൂർത്തിയാക്കേണ്ട പദ്ധതി നാളിതുവരെ ആരംഭിക്കാത്തതിനാൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ വിശദീകരണം തേടി. 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടെണ്ടർ ചെയ്തെങ്കിലും ആരും പങ്കെടുക്കാത്തതിനാൽ ക്വട്ടേഷൻ പരസ്യം പ്രസിദ്ധീകരിക്കുകയും എം.ജി ബാലകൃഷ്ണൻ എന്ന കരാറുകാരൻ പ്രവർത്തി ഏറ്റെടുക്കയും ചെയ്തിരുന്നു. കുളം നിർമിക്കുന്നതിനുള്ള സാധന സാമഗ്രികൾ ഇറക്കുന്നതിനും സൈറ്റ് ക്ലിയർ ചെയ്യുന്നതിനും മണ്ണ് മാന്തി യന്ത്രം പോലുള്ള വലിയ വാഹനങ്ങൾ കൊണ്ടുവരണം.
അതിന് സെറ്റിൽമെന്റ്റ് കോളനിയിലും ഫോറസ്റ്റ് ബൗണ്ടറിക്കുള്ളിലും മരങ്ങൾ മുറിക്കണം. അതിന് വനംവകുപ്പ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചില്ല. അതിനാൽ പദ്ധതി പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടു എന്നാണ് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചിത്. പദ്ധതി നിർവഹണത്തിനായി നൽകിയ 10,00,000 രൂപ ഗ്രാമപഞ്ചായത്തിന്റെ അക്കൗണ്ടിൽ 2018 മാര്ച്ച് 15 മുതൽ നിഷ്ക്രിയമായി സൂക്ഷിച്ചിട്ടുണ്ട്. ആദിവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നതിന് ആവഷ്കരിച്ച പദ്ധതി നടപ്പായില്ല.
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുളളില്‍ ഉരുളി കമഴ്ത്തിയതുപോലെ അഞ്ച് കൂകള്‍ സ്ഥിതി ചെയ്യുതിനാലാണ് അഞ്ചുരുളി എന്ന പേര് ലഭിച്ചത്. ദിവസേന ആയിരകണക്കിനാളുകളാണ് അഞ്ചുരുളി വെളളച്ചാട്ടം ആസ്വദിക്കാനെത്തുന്നുണ്ട്. എന്നാൽ, ഇവിടെ ആദിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.