Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2023 4:56 PM IST Updated On
date_range 28 Feb 2023 4:56 PM ISTകുടിവെള്ള ക്ഷാമം; ജല അതോറിറ്റി ഇടപെടണം -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: കുടിവെള്ള ക്ഷാമം അതിഗൗരവമുള്ള പ്രശ്നമാണെന്നും ഇത് മനസ്സിലാക്കി ജല അതോറിറ്റി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി. ചാലി. മരട് നഗരസഭയിലെ ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വാക്കാൽ നിർദേശം.
നെട്ടൂർ സ്വദേശി ഇ.എൻ. നന്ദകുമാറാണ് ഹരജി നൽകിയത്. മരട് നഗരസഭയിലെ ഒന്നു മുതൽ 33 വരെ ഡിവിഷനിലും സമീപങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
വിഷയത്തിൽ കലക്ടർ ഉൾപ്പെടെ എതിർകക്ഷികളോട് വിശദീകരണം തേടി. ഹരജി മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story