ഡ്രൈവർക്ക് കോവിഡ്; ചീഫ് സെക്രട്ടറിയുടെ ഫലം നെഗറ്റിവ്
text_fieldsതിരുവനന്തപുരം: ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനഫലം നെഗറ്റിവ്. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല. എന്നാൽ, ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളജിലെ ആരോഗ്യസംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനക്ക് ശേഖരിച്ചിരുന്നു.
ഈ ഫലമാണ് നെഗറ്റിവായത്.വട്ടപ്പാറ വേേങ്കാട് സ്വദേശിയായ ചീഫ് സെക്രട്ടറിയുടെ ഡ്രൈവർ ജൂലൈ നാലുവരെ സെക്രേട്ടറിയറ്റിൽ ജോലി ചെയ്തിരുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ടത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പർക്ക പട്ടികയിൽ വന്നതായി വാർത്ത വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.