ഡ്രൈവർക്ക് കോവിഡ്: എടപ്പാൾ പഞ്ചായത്ത് ഓഫിസ് അടച്ചു
text_fieldsഎടപ്പാൾ: പഞ്ചായത്ത് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ജൂൺ ആറിന് കോവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകനുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗബാധ ഉണ്ടായത്. എം.എച്ച് സ്കൂളിലെ കോവിഡ് കെയർ സെൻററിൽ ഭിക്ഷാടകന് ഭക്ഷണം നൽകാൻ ഡ്രൈവർ പോയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർ ഒരു വർഷമായി എടപ്പാൾ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. ഭിക്ഷാടകന് രോഗം സ്ഥിരീകരിച്ച ദിവസം ഇയാൾ നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. യാത്രാമധ്യേ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഇയാൾ തിരിച്ചെത്തി വെങ്ങിനിക്കരയിലെ വാടക വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഓഫിസ് അടച്ചിടാൻ തീരുമാനിച്ചു. സംഭവത്തിൽ മുഴുവൻ ജനപ്രതിനിധികളും പഞ്ചായത്തിലെ ഉദ്യോഗസ്ഥരടക്കം 30ഓളം പേർ നിരീക്ഷണത്തിൽ പോകും. ഇവർക്ക് ശനിയാഴ്ച കോവിഡ് പരിശോധന നടത്തും. പഞ്ചായത്ത് സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായാണ് ഇയാൾ അടുത്തിടപഴകിയിട്ടുള്ളത്. ഭിക്ഷാടകന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന നിലവിൽ പഞ്ചായത്ത് പ്രസിഡൻറ്, രണ്ട് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 15ഓളം പേർ നിരീക്ഷണത്തിലായിരുന്നു. നിലവിൽ എടപ്പാൾ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 10, 11, 17, 18, വട്ടംകുളം പഞ്ചായത്തിലെ 12, 13, 14 വാർഡുകൾ കണ്ടെയിൻമെൻറ് സോണുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.