ഡ്രൈവിങ് കോഴ്സ് കരട് വിജ്ഞാപനം: ഡ്രൈവിങ് സ്കൂളുകൾക്ക് ആശങ്ക
text_fieldsതൃശൂർ: തൽക്കാലം ഭീഷണി ഒഴിഞ്ഞെങ്കിലും ലൈസൻസ് കിട്ടാനുള്ള ഡ്രൈവിങ് കോഴ്സ് കരട് വിജ്ഞാപനത്തിൽ ഡ്രൈവിങ് സ്കൂളുകൾക്ക് ആശങ്ക. നിലവിലെ സംവിധാനം ഉടൻ പിൻവലിക്കാത്തതിനാൽ സ്കൂളുകളെ തൽക്കാലം ബാധിക്കില്ല. പക്ഷേ, സമീപഭാവിയിൽ നിർദേശങ്ങൾ കർശനമാക്കുേമ്പാൾ ഒട്ടേറെ ഡ്രൈവിങ് സ്കൂളുകൾ പൂട്ടുമെന്ന് ഇവർ ആശങ്കപ്പെടുന്നു.
1989ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്യാനുള്ള നിർദേശത്തിെൻറ ഭാഗമായ നടപടികളാണ് ആശങ്കക്ക് കാരണം. സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിർബന്ധമാണെന്ന് വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്നുണ്ട്.
രണ്ട് ക്ലാസ് മുറി വേണം. കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ് എന്നിവയും വേണം. കയറ്റിറക്കം അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിങ് ട്രാക്ക് ഉണ്ടാവണം. വർക് ഷോപ്പ് നിർബന്ധം. സെൻററിെൻറ അനുമതി അഞ്ചുകൊല്ലം കൂടുമ്പോൾ പുതുക്കാനും നിർദേശിച്ചിട്ടുണ്ട്.
ഈ നിർദേശങ്ങൾ കർശനമാക്കുന്നതോടെ ഗ്രാമതലത്തിൽ പല ഡ്രൈവിങ് സ്കൂളുകളും ഇല്ലാതാകുമെന്നാണ് ആശങ്ക. പരാതികളും നിർദേശങ്ങളും നൽകാൻ ഒരുമാസം സമയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.