Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടുപ്പിച്ച്​...

കടുപ്പിച്ച്​ ഡ്രൈ​വി​ങ്​ സ്കൂ​ൾ സംഘടനകൾ: ഇന്നത്തെ ഡ്രൈവിങ്​ ടെസ്റ്റും പ്രതിസന്ധിയിൽ

text_fields
bookmark_border
driving training
cancel

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​ഐ.​ടി.​യു സ​മ​ര​ത്തി​ൽ നി​ന്ന്​ ത​ൽ​ക്കാ​ലം പി​ന്മാ​റി​യെ​ങ്കി​ലും ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള​ട​ക്കം പ​ണി​മു​ട​ക്ക്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യി​​​ലെ ടെ​സ്റ്റു​ക​ൾ ​പ്ര​തി​സ​ന്ധി​യി​ൽ. ഒ​ത്തു​തീ​ർ​പ്പ്​ ഉ​ത്ത​ര​വി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും പ​രി​ഷ്​​ക​ര​ണ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചും​ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഓ​ണേ​ഴ്​​സ്​ സ​മി​തി, ഓ​ൾ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഇ​ൻ​സ്​​ട്ര​ക്​​ടേ​ഴ്​​സ്​ ആ​ൻ​ഡ്​ വ​ർ​ക്കേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ അ​ട​ക്കം സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ടെ​സ്റ്റ്​ ബ​ഹി​ഷ്ക​ര​ണം മാ​ത്ര​മ​ല്ല, ലേ​ണേ​ഴ്​​സ്​ ടെ​സ്റ്റി​നു​ള്ള ഫീ​സ്​ അ​ട​യ്ക്കു​ന്ന​തി​ൽ​നി​ന്നും ഇ​വ​ർ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

ഈ ​മാ​സം 23ന്​ ​സി.​ഐ.​ടി.​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​മു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി ച​ർ​ച്ച​ക്ക്​ സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഓ​ൾ കേ​ര​ള ഡ്രൈ​വി​ങ്​ സ്കൂ​ൾ വ​ർ​ക്കേ​ഴ്​​സ്​ യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) സ​മ​രം മാ​റ്റി​വെ​ച്ച​ത്. പ​ണി​മു​ട​ക്കു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ സി.​​ഐ.​ടി.​യു​വി​നും വി​യോ​ജി​പ്പി​ല്ല. തി​ങ്ക​ളാ​ഴ്ച ഗ്രൗ​ണ്ടു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചാ​വും നി​ല​പാ​ട്. പ​ണി​മു​ട​ക്കു​ന്ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​തി​ർ​പ്പു​ന്ന​യി​ക്കു​ന്ന പ​ക്ഷം ടെ​സ്റ്റി​ൽ​നി​ന്ന്​ പി​ന്മാ​റും. എ​ന്താ​യാ​ലും ബ​ലം പ്ര​യോ​ഗി​ച്ച്​ ടെ​സ്റ്റ്​ ന​ട​ത്തി​ക്കാ​ൻ മു​തി​രി​ല്ലെ​ന്ന്​ ​സി.​ഐ.​ടി.​യു നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഫ​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മി​ക്ക​യി​ട​ങ്ങ​ളി​ലും ടെ​സ്റ്റ്​ മു​ട​ങ്ങാ​നാ​ണ്​ സാ​ധ്യ​ത. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ത​ന്നെ പ​രി​ഷ്ക​ര​ണ​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​വ​രും അ​നു​കൂ​ലി​ക്കു​ന്ന​രു​മു​ണ്ട്. അ​നു​കൂ​ലി​ക്കു​ന്ന​വ​ർ സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി അ​നു​കൂ​ല​മെ​ങ്കി​ൽ ടെ​സ്റ്റ്​ ന​ട​ത്തും. എ​ന്നാ​ൽ, എ​തി​ർ​ക്കു​ന്ന​വ​ർ ​ഗ്രൗ​ണ്ടി​ലെ​ത്തു​മെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മ​ല്ലെ​ന്ന വാ​ദ​മു​ന്ന​യി​ച്ച്​ പി​ന്മാ​റാ​നാ​ണ്​ സാ​ധ്യ​ത. പ​രി​ഷ്ക​ര​ണ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​മെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​ർ പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷം ന​ട​പ്പാ​ക്കു​മെ​ന്ന വി​ധ​മാ​ണ്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driving testDriving school organizations
News Summary - driving school organizations: today's driving test is also in crisis
Next Story