ഡ്രൈവിങ് സ്കൂളുകൾ സെപ്റ്റംബർ മൂന്നുമുതൽ പുനരാരംഭിക്കും
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് മാർച്ചുമുതൽ നിർത്തിെവച്ചിരുന്ന ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനം സെപ്റ്റംബർ മൂന്നുമുതൽ പുനരാരംഭിക്കുമെന്ന് ഒാൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ അറിയിച്ചു.
തമിഴ്നാടും കർണാടകവും മഹാരാഷ്ട്രയുമടക്കം സംസ്ഥാനങ്ങളെല്ലാം ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കാൻ അനുമതി നൽകിക്കഴിഞ്ഞു. കേരളത്തിലും ബസ് സർവിസുകൾ ഉൾപ്പെടെ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർ തൊടുന്യായങ്ങൾ പറഞ്ഞ് ഡ്രൈവിങ് സ്കൂളുകൾക്ക് മാത്രം അനുമതി നിഷേധിക്കുകയാണ്.
കഴിഞ്ഞ ആറുമാസമായി ഈ മേഖലയിലെ തൊഴിലാളികളും തൊഴിലുടമകളും പട്ടിണിയിലാണ്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഗതാഗതവകുപ്പ് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചത്.
കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാവും പ്രവർത്തനമെന്ന് ഒാൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ദിവാകരനും ജനറൽ സെക്രട്ടറി സി.ടി. അനിലും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.