Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരം: ​ൈ​ഡ്രവിങ്...

സമരം: ​ൈ​ഡ്രവിങ് ടെസ്റ്റ്​ നടക്കുന്നില്ല, പൊലീസ്​ സംരക്ഷണയിൽ നടത്താൻ ഗതാഗത കമീഷണറേറ്റ്​ നിർദേശം

text_fields
bookmark_border
driving test
cancel

തിരുവനന്തപുരം: ​ഡ്രൈവിങ്​ സ്കൂൾ ഉടമകളും ജീവനക്കാരും സമരം കടുപ്പി​​​ച്ചതോടെ മൂന്നാം ദിവസവും സംസ്ഥാനത്ത്​ ഡ്രൈവിങ്​ ടെസ്റ്റുകൾ സ്​തംഭിച്ചു. സമരക്കാർക്ക്​ മുന്നിൽ വഴങ്ങേണ്ടതില്ലെന്നും ​ചൊവ്വാഴ്ച മുതൽ പൊലീസ്​ സംരക്ഷണയിൽ ടെസ്റ്റ്​ നടത്താനുമാണ്​ മോട്ടോർ വാഹനവകുപ്പ്​ തീരുമാനം. ഒരു അ​പേക്ഷകനെങ്കിലും എത്തിയാൽ ടെസ്റ്റ്​ നടത്താൻ ​ഉദ്യോഗസ്ഥർക്ക്​ ഗതാഗത കമീഷണറേറ്റ്​ നിർദേശം നൽകി.

ഒത്തുതീർപ്പ്​ ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്​കരണ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചും​ ഡ്രൈവിങ്​ സ്കൂൾ ഓണേഴ്​സ്​ സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ്​ സ്കൂൾ ഇൻസ്​ട്രക്​ടേഴ്​സ്​ ആൻഡ്​ വർക്കേഴ്​സ്​ അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്​. എന്നാൽ, സമരക്കാർ പ്രശ്​നമായി ചൂണ്ടിക്കാട്ടുന്ന സർക്കുലറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന്​ മൂന്നു​ മുതൽ ആറു​ മാസം വ​രെ സാവകാശം അനുവദിച്ചി​ട്ടുണ്ടെന്നും നിലവിലെ രീതിയിലാണ്​ ടെസ്റ്റ്​ നടത്തുന്നതെന്നുമാണ്​ ഗതാഗത കമീഷണറേറ്റി​ന്‍റെ നിലപാട്​. ഇ​പ്പോൾ ആദ്യം നടക്കുന്ന ‘H​’ എടുക്കൽ രണ്ടാമതും രണ്ടാമതുള്ള റോഡ്​ ടെസ്റ്റ്​ ആദ്യവുമാക്കുക മാത്രമേ ചെയ്​തിട്ടുള്ളൂ. ടെസ്റ്റിനെത്തുന്നവർ രണ്ടിനും തയാറായാണ് വരുകയെന്നതിനാൽ സമരം അനാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ടെസ്റ്റുകളുടെ എണ്ണം 40 ആയി ചുരുക്കിയതടക്കം കാരണങ്ങളാണ്​ ഉടമകളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്​. റോഡ്​ ടെസ്റ്റ്​ ആദ്യമാക്കുന്നത്​ മാനദണ്ഡങ്ങൾ കർക്കശമാക്കി പരാജയ​പ്പെടുന്നവരുടെ എണ്ണം കൂട്ടും. പുതിയ ഉത്തരവിലൂടെ ഡ്രൈവിങ്​​ ടെസ്റ്റ്​ പരിഷ്​കരണത്തിൽ ഇളവ്​ നൽകിയെന്നാണ്​ വ്യാഖ്യാനമെങ്കിലും ഇളവല്ല, അൽപം സമയമനുവദിക്കൽ മാത്രമാണുണ്ടായത്​. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റാൻ ആറു മാസം സാവകാശമാണ്​ നൽകിയത്​. 15 വർഷം കഴിഞ്ഞ മറ്റു വാഹനങ്ങൾക്ക്​ മാനദണ്ഡങ്ങൾക്ക്​ വിധേയമായി ഫിറ്റ്​നസ്​ നേടി റോഡിൽ ഓടാൻ അനുവാദമുണ്ടെങ്കിൽ ഇതേ വ്യവസ്ഥകൾ തങ്ങൾക്കും ബാധകമാക്കണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

സി.ഐ.ടി.യു സമരം തൽക്കാലത്തേക്ക്​ മാറ്റിവെച്ചെന്ന്​ പ്രഖ്യാപി​ച്ചെങ്കിലും പണിമുടക്കുന്നവരോട്​ അനുകൂല സമീപനമാണ്​ തിങ്കളാഴ്​ച സ്വീകരിച്ചത്​. ബലം പ്രയോഗിച്ച്​​ ടെസ്​റ്റ്​ നടത്തിക്കാനും മുതിർന്നില്ല. ചിലയിടങ്ങളിൽ സി.ഐ.ടി.യുതന്നെ സമരത്തിൽ ​പ​ങ്കെടുക്കുന്ന സ്ഥിതിയുമുണ്ടായി. ഉടമകളും തൊഴിലാളികളും ടെസ്റ്റിൽനിന്ന്​ പിന്മാറുകയും ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്​തതോടെയാണ്​ തിങ്കളാഴ്ചയിലെ ഡ്രൈവിങ്​ പരീക്ഷ താളം തെറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving testK B Ganesh Kumar
News Summary - Driving test is not conducted in Kerala
Next Story