ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം:സമിതി റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് നിലവാരം പരിഷ്കരിക്കുന്നതിന് നിയോഗിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നതതല സമിതി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. നിലവിലെ പരിമിതമായ സാഹചര്യങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് എങ്ങനെ കുറ്റമറ്റതാക്കാമെന്നതാണ് പരിശോധിക്കുന്നത്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഷാജി മാധവന്റെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ചത്.
എട്ട്, എച്ച് ടെസ്റ്റുകള്ക്കുപകരം പാരലല്‍-റിവേഴ്സ് പാര്‍ക്കിങ്, കയറ്റത്ത് നിര്‍ത്തി വാഹനം നീക്കുക തുടങ്ങിയവ ഏര്‍പ്പെടുത്തണമെന്ന് ശിപാർശയുണ്ട്. എന്നാൽ, ഇവക്ക് ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ വേണം. നിലവിൽ പുറമ്പോക്കിലും റോഡ് അരികിലുമൊക്കെയാണ് ടെസ്റ്റ് നടക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തിന് അടിസ്ഥാന സൗകര്യമില്ലെന്നതാണ് മോട്ടോര്‍ വാഹനവകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം.
ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിരീക്ഷണ കാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശം മന്ത്രി നല്‍കിയിരുന്നു. ഇതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്. ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ഇരട്ട നിയന്ത്രണ സംവിധാനം മോട്ടോര്‍ വാഹനവകുപ്പ് നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതിനൊപ്പം വാഹനത്തിനുള്ളില്‍ നിരീക്ഷണ കാമറ കൂടി ഘടിപ്പിക്കുന്നത് പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.