ഡ്രൈവിങ് ടെസ്റ്റ്: കെ.എസ്.ആർ.ടി.സിയിലെ പഠിതാക്കളെ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തുന്നു -മന്ത്രി
text_fieldsകെ.ബി. ഗണേഷ് കുമാർ (ഫയൽ ചിത്രം)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ പഠിതാക്കളെ മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ പരാജയപ്പെടുത്തുന്നെന്നും സംവിധാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്നുമുള്ള ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കുമെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി സ്കൂളിലെ ഒമ്പത് പേരെയാണ് ബോധപൂർവം തോൽപിച്ചത്. ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയതോടെ, പാസാകുന്നവരുടെ ശതമാനം കുറഞ്ഞിട്ടുണ്ട്. ഒരുവേള 80ഉം 90ഉം കടന്നിരുന്ന വിജയം നിലവിൽ 52 ശതമാനമാണ്.
124 പേർ പങ്കെടുത്തതിൽ 122 പേരെയും പാസാക്കിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമുണ്ട്. ഇതാണ് പരിശോധന കർശനമാക്കിയതിലൂടെ 52 ആയി കുറക്കാനായത്. പാസാകുന്നവരുടെ എണ്ണമല്ല. ഗുണനിലവാരത്തിന്റെ വലിപ്പത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് സ്കൂളിന് മികച്ച പ്രതികരണമാണ്. 21 ഡ്രൈവിങ് സ്കൂളുകളാണ് കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.