എട്ടിടാന്‍ വിയര്‍ക്കും; ഡ്രൈവിങ് ടെസ്റ്റ് പുതിയ സംവിധാനം പ്രാബല്യത്തിൽ
text_fields
. കുറ്റിപ്പുറം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പുതിയ രീതിയില്‍ നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഉത്തരവിട്ടു. പുതിയ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ടെങ്കിലും വിധിയൊന്നും വരാത്തതോടെയാണ് പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ആനന്ദ കൃഷ്ണന്‍ പറഞ്ഞു. പണിമുടക്ക് കാരണം 31ന് ടെസ്റ്റിനെത്താത്തവര്‍ക്കായി ശനിയാഴ്ച പഴയ രീതിയില്‍ ടെസ്റ്റ് നടത്തും.
മലപ്പുറത്ത് പണിമുടക്ക് ഇല്ലാതിരുന്നതിനാൽ ശനിയാഴ്ച മുതല്‍ പുതിയ രീതിയിലാകും ടെസ്റ്റ്. ഗ്രൗണ്ടില്‍ ഗ്രേഡിയൻറ് ടെസ്റ്റ് നടത്താന്‍ സംവിധാനമില്ലാത്തവർ റോഡുകളില്‍ ടെസ്റ്റ് നടത്താനാണ് നിര്‍ദേശം. വാഹനങ്ങളോടുന്ന റോഡില്‍ ഇത്തരത്തിലുള്ള ടെസ്റ്റ് ശ്രമകരമാകും. മാര്‍ച്ച് ഒന്നിന് മുെമ്പ ലേണിങ് പരീക്ഷ പാസായവര്‍ക്കായി കഴിഞ്ഞ മാസം 31 വരെ അവസരം നല്‍കിയിരുന്നു. രണ്ടും മൂന്നും ബാച്ചുകളും ബുധനാഴ്ചകളില്‍ പ്രത്യേക ബാച്ച് എന്നിവ നടത്തിയാണ് മുഴുവന്‍ അപേക്ഷകരുടേയും ടെസ്റ്റ് പൂര്‍ത്തിയാക്കിയത്. പുതിയ രീതി നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ഇേൻറണല്‍ വിജിലന്‍സ് വിങ് രൂപവത്കരിച്ചു.
പുതിയ ടെസ്റ്റിന് കടമ്പകളേറെ
ഇതുവരെ തോറ്റ വിദ്യാർഥികളെ കൂടി ഉള്‍പ്പെടുത്തി ടെസ്റ്റ് നടത്തുമ്പോള്‍ നിലവില്‍ നടത്തുന്നതുപോലെ രണ്ട് ബാച്ചുകള്‍ വേണ്ടി വരും. മാര്‍ച്ച് മാസത്തില്‍ ബുധനാഴ്ചകളില്‍ നടത്തിയ ടെസ്റ്റില്‍ പരാജയപ്പെട്ടവരെ ഏത് ദിവസം ഉള്‍പ്പെടുത്തുമെന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ല. ഏപ്രില്‍ മാസത്തില്‍ 13, 14 ദിവസങ്ങളില്‍ ലീവ് കൂടി വരുന്നതോടെ ടെസ്റ്റിന് വരുന്നവരുടെ എണ്ണം ഏറും. ഇതോടെ ബാച്ചുകളുടെ എണ്ണവും കൂട്ടേണ്ടിവരും. തിങ്കളാഴ്ച കോടതി വിധി അനുകൂലമല്ലെങ്കില്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ നടത്തുന്ന ടെസ്റ്റ് മാത്രം പുതിയ രീതിയിലാകും.
ഇതോടെ ഡ്രൈവിങ് സ്‌കൂൾ ഉടമകള്‍ക്ക് ദുരിതമാകും. ടെസ്റ്റ് നടത്തി കിലോമീറ്ററുകള്‍ താണ്ടി ഗ്രേഡിയൻറ് ടെസ്റ്റ് കൂടി നടത്തുമ്പോള്‍ എം.വി.ഐമാരുടെ ജോലി ഭാരം ഇരട്ടിക്കും. ഇതോടെ നിരത്തുകളിലെ പരിശോധന നിലക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.