ൈഡ്രവിങ് ടെസ്റ്റ് പരിഷ്കരണം താൽക്കാലികമായി പിൻവലിച്ചു
text_fieldsകുറ്റിപ്പുറം: നാലുചക്ര വാഹനങ്ങളുടെ (എൽ.എം.വി) ൈഡ്രവിങ് ടെസ്റ്റ് പരിഷ്കരണം ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നടപ്പാക്കേണ്ടതില്ലെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. എച്ച് ടെസ്റ്റിന് മുന്നോടിയായുള്ള ആംഗുലർ ടെസ്റ്റ് (വൈ ടെസ്റ്റ്), കയറ്റത്തിൽ നിർത്തിയുള്ള േഗ്രഡിയൻറ് ടെസ്റ്റ് എന്നിവ നടപ്പാക്കേണ്ടതില്ലെന്നാണ് നിർദേശം.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതിയ സംവിധാനം നടപ്പാക്കുന്നതിനെതിരെ ൈഡ്രവിങ് സ്കൂളുകാർ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഉത്തരവ് നടപ്പാക്കുന്നത് മേയ് 15 വരെ കോടതി സ്റ്റേ ചെയ്തു. പുതിയ ട്രാൻസ്പോർട്ട് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുതിയ സംവിധാനം നടപ്പാക്കുന്നത് മേയ് 22 വരെ നീട്ടിയിരുന്നു. എന്നാൽ, നിലവിലെ ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പുതിയ ഉത്തരവിൽ പറയുന്നു. എച്ച് അടയാളം അടയാളപ്പെടുത്തുന്ന കുറ്റിയുടെ അളവ് കുറക്കുക, ഗ്രൗണ്ടിൽ മറ്റ് അടയാളങ്ങൾ രേഖപ്പെടുത്തുന്നത് തടയുക തുടങ്ങി നേരത്തെ പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശങ്ങൾ നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.