ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റ്: പുതിയ സംവിധാനം പ്രാബല്യത്തിൽ
text_fieldsകുറ്റിപ്പുറം: ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിൽ പുതിയ സംവിധാനം തിങ്കളാഴ്ച മുതൽ ഭാഗികമായി പ്രാബല്യത്തിൽ. ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദേശപ്രകാരം എച്ച് അടയാളപ്പെടുത്തുന്ന കുറ്റികളുടെ ഉയരം കുറച്ചും കുറ്റികളെ തമ്മിൽ നൂലുകൊണ്ട് ബന്ധിപ്പിച്ചുമുള്ള രീതിയിലാണ് തിങ്കളാഴ്ച ടെസ്റ്റ് നടത്തിയത്.
എച്ച് മാതൃകയിൽ സ്ഥാപിച്ച കുറ്റികൾക്കിടയിലൂടെ കണ്ണാടിയിൽ നോക്കി മാത്രമെ കാർ ഓടിക്കാനാകൂ. പുതിയ സംവിധാനത്തിലെ ആംഗുലർ പാർക്കിങ്, േഗ്രഡിയൻറ് ടെസ്റ്റ് എന്നിവയാണ് താൽക്കാലികമായി നടപ്പാക്കേണ്ടെന്ന് ട്രാൻസ്പോർട്ട് കമീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറിൽ അറിയിച്ചത്.
എന്നാൽ, മറ്റ് വ്യവസ്ഥകൾ കർശനമാക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഇേൻറണൽ വിജിലൻസ് വിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിരീക്ഷണം നടത്തി.
ഓരോ ദിവസവും ടെസ്റ്റിനെത്തുന്നവർ, തോൽക്കുന്നവർ എന്നിവരുടെ കണക്ക് പ്രത്യേകം തയാറാക്കി ട്രാൻസ്പോർട്ട് കമീഷണർക്ക് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.