ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: ഇന്നും ടെസ്റ്റുകൾ മുടങ്ങി, ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധം
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഇന്നും സംസ്ഥാനത്ത് ടെസ്റ്റുകൾ മുടങ്ങി. ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്. സി.ഐ.ടി.യു സമരത്തിൽ നിന്ന് തൽക്കാലം പിന്മാറിയിട്ടുണ്ട്.
കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളിൽ ടെസ്റ്റ് മുടങ്ങി. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് ചെയ്യേണ്ടവരുടെ പേര് വിളിച്ചെങ്കിലും സമരക്കാര്‍ തടഞ്ഞു.
പരിഷ്കരണനീക്കം മൂന്ന് മാസത്തേക്ക് നീട്ടിയും നിലവിലെ രീതിയിൽ ഭേദഗതികളോടെ ടെസ്റ്റ് തുടരുമെന്ന് വ്യക്തമാക്കിയും ശനിയാഴ്ച ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒത്തുതീർപ്പ് ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്കരണ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചുമാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.