സംസ്ഥാനത്തെ ധനകാര്യം അടിമുടി പൊളിച്ചെഴുതണമെന്ന് ഡോ. ജോസ് സെബാസ്റ്റ്യൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ധനകാര്യം അടിമുടി പൊളിച്ചെഴുതണമെന്ന് സാമ്പത്തിക പണ്ഡിതൻ ഡോ. ജോസ് സെബാസ്റ്റ്യൻ. സർക്കാർ ഇപ്പോൾ ചെയ്യുന്നതൊന്നും പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ല. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ പ്രശ്നം മാത്രമാണ് കേരളം ചർച്ച ചെയ്യുന്നത്.
മറ്റു വിഭാഗങ്ങൾക്ക് നയാപൈസ കിട്ടുന്നില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയപ്പോൾ ആ പ്രശ്നം മാത്രമാണ് കേരളം ചർച്ച ചെയ്യുന്നത്. സർക്കാർ ജീവനക്കാരും പെൻഷൻകാരും യഥാർഥത്തിൽ സമൂഹത്തിലെ ബ്രാഹ്മണരാണ്. അവരുടെ ശമ്പളം മുടങ്ങിയാൽ തെരുവിൽ അവർ പ്രതിഷേധവുമായി ഇറങ്ങും. സർക്കാരിനെ സമ്മർദത്തിലാക്കും. അവർ സംഘടിത വിഭാഗമാണ്.
സർക്കാർ പെട്ടെന്ന് അതിന് പരിഹാരം കാണും. അവർക്ക് ശമ്പളവും പെൻഷനുമായി കൊടുക്കാനുള്ള തുക കേന്ദ്രത്തിൽനിന്ന് വാങ്ങും. സാധാരണ മനുഷ്യരുടെ ഏഴു മാസത്തെ പെൻഷൻ ആണ് കുടിശ്ശികയായിരിക്കുന്നത്. അവർ സമൂഹത്തിലെ സംഘടിത വിഭാഗം അല്ല. അവർക്ക് കൊടുക്കുന്ന ക്ഷേമപെൻഷൻ എന്തോ സൗജന്യം എന്ന മട്ടിലാണ് സർക്കാർ നൽകുന്നത്. നികുതി ഏറ്റവും അധികം അടച്ചിരിക്കുന്നത് കേരളത്തിലെ പാവങ്ങളാണ്. അവരുടെ ക്ഷേമ പെൻഷൻ കുടിശ്ശിയായത്.
അക്കാര്യം മുഖ്യധാര ചർച്ച ചെയ്യുന്നില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയപ്പോൾ അത് പ്രധാന പ്രശ്നമായി ചർച്ച ചെയ്യുന്നു. കേന്ദ്രത്തിൽ നിന്നും 4,000 കോടി കൂടി രൂപ വാങ്ങി താൽകാലികമായി ശമ്പളം കൊടുക്കാമെങ്കിലും രണ്ടുമൂന്നു മാസം കഴിയുമ്പോൾ സ്ഥിതി ഗുരുതരാവസ്ഥയിലാകും. കേരളത്തിന്റെ ധനികാര്യ രംഗം അടിമുടി അഴിച്ചു പണിയുക അല്ലാതെ വേറെ മാർഗ്ഗമില്ല.
കാര്യമായ മാറ്റം വരുത്താതെ സർക്കാർ ഇനി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. സർക്കാർ വലിയ ധനപ്രതിസന്ധിയിലാണ്. ഇത് തിരിച്ചറിഞ്ഞുള്ള പൊളിച്ചെഴുത്താണ് കേരളത്തിൽ നടത്തേണ്ടത്. കേരളം ധനപ്രതിസന്ധിയിലാണെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അംഗീകരിക്കാൻ തയാറിയിരുന്നില്ലെന്നും ജോസ് സെബാസ്റ്റ്യൻ "മാധ്യമം ഓൺലൈനോട്' പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.