കോര്‍പറേഷന്‍ അദാലത്തില്‍ കെട്ടിടനമ്പറിനായി ഡോ. എന്‍. നാരായണന്‍ നായര്‍
text_fieldsതിരുവനന്തപുരം: ലോ അക്കാദമിക്കുള്ളിലെ കെട്ടിടങ്ങള്‍ക്ക് നമ്പറിനായി കോര്‍പറേഷന്‍ അദാലത്തില്‍ അക്കാദമിക്കുവേണ്ടി ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായര്‍. അക്കാദമിസ്ഥലത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കണമെന്ന ആവശ്യവുമായാണ് അദ്ദേഹം എത്തിയത്.
എന്നാല്‍, മേയര്‍ വി.കെ. പ്രശാന്തും മന്ത്രി കെ.ടി. ജലീലും ഉള്‍പ്പെട്ട സംഘം ഈ അപേക്ഷ സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച ഫയല്‍ അദാലത്തില്‍ ഉള്‍പ്പെടുത്താത്തതിനാലായിരുന്നു ഇത്. നിര്‍മാണം കഴിഞ്ഞ് ഇതുവരെയും നമ്പര്‍ ലഭിക്കാത്ത കെട്ടിടത്തില്‍ ക്ളാസ്റൂമുകളാണ് പ്രവര്‍ത്തിക്കുന്നതത്രേ.അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലത്തെ രണ്ട് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ വേണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. ലോ അക്കാദമി ലോ കോളജ് സെക്രട്ടറി, പേരൂര്‍ക്കട എന്ന മേല്‍വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുടപ്പനക്കുന്ന് സോണല്‍ ഓഫിസില്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28, മേയ് 21തീയതികളിലാണ് കെട്ടിടനമ്പറിന് അപേക്ഷ നല്‍കിയത്. അഞ്ചുവര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് അപേക്ഷ നല്‍കിയത്. ക്രമക്കേട് ഉണ്ടെന്ന് കണ്ടതിനാലാകണം കെട്ടിട നമ്പര്‍ നല്‍കാത്തതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.