വിമാനത്താവളത്തില്‍ ഡ്രോണ്‍: പിതാവിനും മകനുമെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ പിതാവിനും മക നുമെതിരെ പൊലീസ് കേെസടുത്തു. ശ്രീകാര്യം സ്വദേശി നൗഷാദിനും മകനും എതിരെയാണ് വലിയതു റ പൊലീസ് കേെസടുത്തത്. ശനിയാഴ്ച രാത്രി ശംഖുംമുഖം ബീച്ചില്‍ എത്തിയ നൗഷാദും കുടംബവ ും ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ മക്കള്‍ ചൈനീസ് നിർമിത നാനോ ഡ്രോണ്‍ ബീച്ചില്‍ പറത്തിക്കളിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോണ്‍ പറന്ന് ആഭ്യന്തര വിമാനത്താവളത്തിനുള്ളില്‍ സി.ഐ.എസ്.എഫിെൻറ സെക്യൂരിറ്റി ഏരിയയില്‍ പതിച്ചു.
വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ വീണത് കണ്ട് പരിഭ്രമിച്ച സി.ഐ.എസ്.എഫ് അധികൃതര്‍ ഉന്നതരെ വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സുരക്ഷാസംഘവും സ്ഥലെത്തത്തി ഡ്രോണ്‍ പരിശോധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബീച്ചില്‍ ഉണ്ടായിരുന്ന നൗഷാദിനെയും കുടുംബത്തെയും കെണ്ടത്തിയത്.
ഉടന്‍ ഇവരെ വലിയതുറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഐ.ബി ഉൾപ്പെടെ കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും മണിക്കൂറുകളോളം ഇവരെ മാറിമാറി ചോദ്യം ചെയ്തു. വിദേശത്തുള്ള ബന്ധു മക്കള്‍ക്ക് കളിക്കാന്‍ നൽകിയതാണെന്നും ബീച്ചില്‍ എത്തുമ്പോള്‍ മക്കള്‍ ഇതു പറത്താറുണ്ടെന്നും നൗഷാദും കുടംബവും മൊഴി നല്കി. തുടര്‍ന്ന് അതിസുരക്ഷ മേഖലയില്‍ ഡ്രോണ്‍ പറത്തിയതിന് കേസെടുത്ത ശേഷം ഞായറാഴ്ച വൈകീട്ടോടെ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
പൊലീസിെൻറ സുരക്ഷ വീഴ്ചയെന്ന്
ശംഖുംമുഖം: വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്ന സംഭവം സംസ്ഥാന പൊലീസിെൻറ സുരക്ഷ പാളിച്ചയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. പട്ടം പറത്തല്‍ പോലും നിരോധിച്ചിട്ടുള്ള വിമാനത്താവളത്തിെൻറ ചുറ്റളവില്‍നിന്ന് അതിസുരക്ഷ പ്രാധാന്യമുള്ള മേഖലയിലേക്കാണ് ഡ്രോണ്‍ പറന്നത്.
ശംഖുംമുഖം ബീച്ചില്‍നിന്ന് 200 മീറ്ററിലധികം ദൂരം ആകാശത്തിലൂടെ പറന്നാണ് വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ വീണത്. വിമാനത്താവളത്തിന് പുറത്ത് പൊലീസിെൻറ നിരീക്ഷണ സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികൾ നേരത്തേ തെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.