പുലിയെ കണ്ടെത്താൻ കലഞ്ഞൂരിൽ ഡ്രോൺ പരിശോധന
text_fieldsകോന്നി: പുലിയെ കണ്ടെത്താൻ കലഞ്ഞൂരിൽ അത്യാധുനിക സംവിധാനമുള്ള ഡ്രോൺ കാമറയുമായി പരിശോധന ആരംഭിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
മൃഗങ്ങളെ കണ്ടെത്താൻ ആധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാണ് കൂടൽ ഇഞ്ചപ്പാറ മേഖലയിൽ വിഹരിക്കുന്ന പുലിയെ കണ്ടെത്താനായി എത്തുന്നത്.
അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച് ലൈറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്താനാവും. സ്കൈ കോപ്റ്റർ A6, ക്വാഡ കോപ്റ്റർ എന്നീ രണ്ടു ഡ്രോണും 40x സൂം കാമറയും തെർമൽ കാമറയുമാണ് ഡ്രോണിൽ ഉപയോഗിക്കുന്നത്.
മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞ് കണ്ടെത്തുന്ന സംവിധാനം തെർമൽ കാമറയിലുണ്ട്. കല്യാൺ സോമൻ ഡയറക്ടറായ ടീമിൽ അനിൽ കുമാർ മച്ചാനി ശ്രീറാം, ദാസ്, ദിവ്യ സുന്ദർ എന്നിവരാണ് സംഘത്തിലുള്ളത്. ഞായറാഴ്ച ഉച്ചമുതൽ സംഘം വനപാലകരോടൊപ്പം പുലിക്കായി തിരച്ചിൽ നടത്തുകയാണ്.രാക്ഷസൻ പാറയിൽ സംഘം രാത്രി ക്യാമ്പ് ചെയ്ത് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.