മദ്യപസംഘത്തെ തേടി ഡ്രോൺ പറന്നു; തെളിഞ്ഞത് മയ്യഴി മനോഹരി..
text_fieldsമാഹി: മദ്യം സുലഭമായിരുന്ന മാഹിയിൽ ബാറുകളെല്ലാം അടച്ചതോടെ കുടിയൻമാർ പൊല്ലാപ്പിലാണ്. ഇവർ ഉണ്ടാക്കുന്ന പ്രശ്നവ ും ചില്ലറയല്ല. കഴിഞ്ഞ ദിവസങ്ങളിൽ മദ്യം തേടിയിറങ്ങിയ ചില സാമൂഹ്യവിരുദ്ധർ ബാറുകളിലും മറ്റുമെത്തി കുഴപ്പമുണ്ടാ ക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ലോക് ഡൗൺ ലംഘിച്ച് വീടുകൾക്ക് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ പള്ളൂർ പൊലീസ് ഡ്രോൺ കാമറയുടെ സഹായം തേടിയത്. എന്നാൽ, നിയമ ലംഘകരെ തേടി ആകാശത്ത് വട്ടമിട്ട് പറന്ന ഡ്രോൺ പകർത്തിയതാകട്ടെ മനോഹരിയായ മയ്യഴിയുടെ ഹരിതാഭ കാഴ്ചകളും. തെളിഞ്ഞൊഴുകുന്ന മയ്യഴിപ്പുഴയും ശാന്തമായ അറബിക്കടലും പച്ചപ്പ് നിറഞ്ഞ മാഹിയുടെ സൗന്ദര്യവുമാണ് ഡ്രോൺ ഒപ്പിയെടുത്തത്. ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ ആരു കാമറക്കണ്ണിൽ പതിഞ്ഞിട്ടില്ല.
മാഹി എസ്.പി രാജശേഖരന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മാഹി സി.ഐ ആടൽ അരസൻ, കോസ്റ്റൽ സി.ഐ ഏഴുമല, പള്ളൂർ എസ്.ഐ സെന്തിൽ കുമാർ , കോൺസ്റ്റബിൾമാരായ രോഷിത്ത് പാറേമൽ, വി. നിഷിത്ത്, സനിൽ, എം. രാജേഷ്, വികാസ്, എം. വിജയൻ, വിജേഷ്, ജിതേഷ്, വിനീത് എന്നിവരാണ് സംഘത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.