ചോദ്യപേപ്പറുകളിലെ വീഴ്ച; ഗവർണർ വി.സിമാരോട് വിശദീകരണം തേടി
text_fieldsകേരള-കണ്ണൂർ സർവ്വകലാശാലകളിലെ ചോദ്യപേപ്പറുകളിൽ വന്ന വീഴ്ചയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.സിമാരിൽനിന്ന് വിശദീകരണം തേടി. കേരള സർവകലാശാല ബിരുദ പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിലും വിശദീകരണം തേടിയിട്ടുണ്ട്.
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങൾ തന്നെ അതേപടി ഈ വർഷവും ചോദ്യപേപ്പറുകളിൽ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കണ്ണൂർ സർവ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെ ഈ വർഷവും നൽകുകയായിരുന്നു. ഇതേ കാരണത്താൽ കേരള സർവകലാശാല ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി കഴിഞ്ഞ ദിവസം വീണ്ടും നടത്തുകയായിരുന്നു.
രണ്ട് സർവകലാശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വി.സിമാർ പരീക്ഷകൾ റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.