മഴ കുറവ് 65 ശതമാനം; കൊടിയ വരൾച്ചയിലേക്ക് കേരളം
text_fieldsതിരുവനന്തപുരം: പൊള്ളുന്നചൂടിൽ വെന്തുരുകുന്ന കേരളത്തിന് മഴയുടെ കുറവും തിരിച്ച ടിയാവുന്നു. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 10 വരെ സംസ്ഥാനത്തിന് ലഭിക്കേണ്ട വേനൽമഴയിൽ 65 ശ തമാനം കുറവാണ് രേഖപ്പെടുത്തിയത്. 59.5 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 20.8 മി. മീറ്റർ മാത്രം. കഴിഞ്ഞ സീസണിൽ 37 ശതമാനം അധികമഴ കിട്ടിയ സ്ഥാനത്താണിത്. 14 ജില്ലകളിലുമ ുണ്ടായ മഴക്കുറവാണ് സംസ്ഥാനത്തെ കനത്തചൂടിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടി ക്കാട്ടുന്നു.
കാസർകോടാണ് മഴക്കുറവിൽ ഒന്നാംസ്ഥാനത്ത്. 99 ശതമാനം മഴക്കുറവാണ് ജില ്ലയിൽ ഉണ്ടായിട്ടുള്ളത്. രണ്ടാംസ്ഥാനത്ത് പാലക്കാടാണ് -97, കണ്ണൂർ -96, കോഴിക്കോട് -93, തിരുവ നന്തപുരം -91 ശതമാനവുമാണ് മഴ കുറഞ്ഞത്. നിലവിൽ സംസ്ഥാനത്ത് അങ്ങിങ്ങ് മഴ പെയ്യുന്നുണ ്ടെങ്കിലും ചൂടിെൻറ കാഠിന്യത്തെ കുറക്കാൻ സഹായകരമായിട്ടില്ല.
ആകെ മഴയുടെ 12 ശതമാനമാണ് വേനൽമഴയായി കിട്ടുന്നത്. ഈ വർഷം ഇതുവരെ ലഭിക്കേണ്ട മഴയുടെ മൂന്നിലൊന്നുപോലും ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. മഴ ശക്തിപ്രാപിച്ചെങ്കിൽ കേരളം ഉഷ്ണതരംഗത്തിലും സൂര്യാതപത്തിലും വെന്തുനീറുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്നുണ്ട്. അതേസമയം ശക്തമായ മഴ ലഭിച്ചാലും കേരളത്തെ കാത്തിരിക്കുന്നത് കൊടുവരൾച്ചയുടെ നാളുകളാണെന്നാണ് പരിസ്ഥിതി-കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയും പ്രളയവും മണ്ണിെൻറ ഘടനയെ തകർത്തെറിഞ്ഞത് ഭൂഗർഭ റീചാർജിനെ പ്രതിസന്ധിയിലാക്കി. നദികളിലെയും കിണറുകളിലെയും ജലനിരപ്പ് പ്രളയപൂർവാവസ്ഥയേക്കാളും താഴ്ന്നുകൊണ്ടിരിക്കുന്നതും, ഭൂമി വിണ്ടുകീറുന്നതും, ചൂട് വർധിക്കുന്നതുമെല്ലാം വരാൻപോകുന്ന കൊടുംവരൾച്ചയുടെ മുന്നറിയിപ്പുകളായി കണക്കാക്കാമെന്ന് സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലനകേന്ദ്രം അസി. ഡയറക്ടർ ഡോ.അനുമേരി ഫിലിപ് പറയുന്നു.
പ്രളയത്തിനിടെ ഒട്ടേറെ ചെടികളും വൃക്ഷങ്ങളും നഷ്ടമായിട്ടുണ്ട്. ഇവ തീർത്തിരുന്ന ഹരിതകവചം നഷ്ടപ്പെട്ടതും താപസൂചിക ഉയരാൻ കാരണമായിട്ടുണ്ട്.
കേരളം എൽനിനോയുടെ പിടിയിലേക്ക്
കേരളത്തിൽ അനുഭവപ്പെടുന്ന കൊടിയചൂട് എൽനിനോ പ്രതിഭാസത്തിെൻറ തുടക്കമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. സമുദ്രത്തിലെ ചൂട് ഗണ്യമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ആഗോളതലത്തില്‍ തന്നെ കാലാവസ്ഥ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഇൗ പ്രതിഭാസത്തിന് ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കാലാവസ്ഥയിലെ ഗതിവിഗതികൾ നിർണയിക്കാനാവും.
മണ്‍സൂണ്‍ കാറ്റിനെ കുറക്കാനോ ഭാഗികമായി ദുർബലപ്പെടുത്താനോ സാധിക്കും. മണ്സൂണിെൻറ താളംതെറ്റിക്കുന്നതിനൊപ്പം ചൂട് കൂടിയ കാലാവസ്ഥ രൂപപ്പെടുത്തുന്നതിനും ഇടയാക്കും. 1997ലും 2016ലുമാണ് ശക്തമായ എൽനിനോ ഉണ്ടായത്. 2016ൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗം ഉണ്ടായത് എൽനിനോ സ്വാധീനഫലമായാണ്.
സൂര്യാതപമേറ്റത് 1386 പേർക്ക്
അറബിക്കടലിെൻറ പലഭാഗങ്ങളിലും ചൂട് ഒന്നുമുതല്‍ മൂന്ന് ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. കടലില്‍നിന്ന് ഉഷ്ണക്കാറ്റ് കരയിലേക്കടിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. 10 ഡിഗ്രി തെക്ക് അക്ഷാംശത്തിനും ഇടയിലായി രൂപംകൊണ്ട നിബിഡമായ മേഘപടലങ്ങളുടെ സാന്നിധ്യമൂലം വായുപ്രവാഹം താഴേക്ക് പതിക്കുകയാണ്. ഇതുമൂലം അന്തരീക്ഷത്തിൽ മേഘരൂപവത്കരണം നടക്കുന്നില്ല.
ആകാശം പൊതുവേ മേഘരഹിതമായതോടെ സൂര്യരശ്മികളുടെ തീവ്രത അതേശക്തിയോടെ ഭൗമോപരിതലത്തിൽ പതിക്കുന്നു. ഇത് കൂടുതല്‍പേര്‍ക്ക് സൂര്യാതപം ഏല്ക്കുന്നതിന് കാരണമാകുന്നു. കഴിഞ്ഞ ഫെബ്രുവരി 25 മുതൽ ഏപ്രിൽ 13 വരെ 1386 പേർക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.