വിള ഇൻഷുറൻസ്: നഷ്ടപരിഹാരത്തിൽ വൻ വർധന
text_fieldsതിരുവനന്തപുരം: കാർഷികവിളകൾക്ക് നഷ്ടപരിഹാര തുകയിൽ വരുത്തുന്ന വർധന അടുത്ത സീസൺ മുതൽ ലഭ്യമാകും. ആറിരട്ടി വരെ വർധനയാണ് വരുത്തുക. ഇതിന് ആനുപാതികമായി കർഷകർ നൽകേണ്ട പ്രീമിയവും വർധിപ്പിക്കും. ഇക്കൊല്ലം നെൽവർഷമായി ആചരിക്കുന്നതിനാൽ നെല്ല്, സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പച്ചക്കറി, തെങ്ങ് തുടങ്ങിയവക്ക് പ്രീമിയം വർധിപ്പിക്കില്ല. മറ്റുള്ളവക്ക് പ്രീമിയത്തിൽ 50 ശതമാനം വർധന വരും. ഉത്തരവിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഒപ്പുെവച്ചു.
ഉത്തരവ് പുറത്തിറങ്ങുന്നതോടെ വർധന പ്രാബല്യത്തിൽ വരും. മേയ് അവസാനത്തോടെയാണ് അടുത്ത കൃഷിസീസൺ ആരംഭിക്കുക. ഇൗ ഘട്ടത്തിൽ വർധിച്ച പ്രീമിയം അടക്കുന്നവർക്കാണ് നഷ്ടപരിഹാര വർധന വരുക. ബജറ്റിലെ 12.5 കോടി വിഹിതവും കോർപസ് ഫണ്ടിൽ അവശേഷിക്കുന്ന തുകയും കർഷകപ്രീമിയവും ചേർത്താണ് നഷ്ടപരിഹാരം നൽകുക. നെൽകൃഷി ഹെക്ടറിന് 25,000 രൂപ നൽകിയിരുന്നത് 35,000 രൂപയായും പച്ചക്കറിയുടേത് ഹെക്ടറിന് 12,500 ആയിരുന്നത് 25,000 രൂപയായും വാഴക്ക് 50 രൂപയായിരുന്നത് 300 രൂപയായും തെങ്ങിന് 700 രൂപയായിരുന്നത് 2000 രൂപയായുമാണ് വർധിപ്പിക്കുക. മറ്റ് വിളകൾക്കും ആനുപാതികവർധന വരും. വിള ഇൻഷുറൻസ് നിർബന്ധമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ അത് നിർബന്ധമായിരുന്നില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് ഇൻഷുറൻസ് എടുക്കുെന്നന്ന് ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.