Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുമ്പാവൂരിൽ മൂന്ന്​...

പെരുമ്പാവൂരിൽ മൂന്ന്​ വിദ്യാർഥികൾ മുങ്ങി മരിച്ചു

text_fields
bookmark_border
dead body
cancel
camera_altrepresentative image

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അടച്ചിട്ട പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്ന്​​ വിദ്യാഥികൾ മുങ്ങി മരിച്ചു. എറണാകളും കളമശ്ശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ, അഭിജിത്​ എന്നിവരാണ്​ മരിച്ചത്​. 

അപകടത്തിൽ പെട്ട അക്ഷയ്​ എന്ന വിദ്യാർഥിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്​. പരിക്കേറ്റ അക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. നാലംഗ വിദ്യാര്‍ഥി സംഘം കുളിക്കാനായി വെങ്ങോല പെട്ടമലയില്‍ അടഞ്ഞുകിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിലിറങ്ങിയപ്പോഴായിരുന്നു അപകടം. 

ഉച്ചയോടെയാണ് ഇവര്‍ പാറമടയിൽ കുളിക്കാനെത്തിയത്. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്​.  പിന്നീട്​ ഫയർഫോഴ്​സിനെ വിവരമറിയിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsDrown to death
News Summary - Drown to Death - Kerala News
Next Story