വള്ളം മുങ്ങി കാണാതായ ചാനൽ സംഘത്തിലെ ഡ്രൈവറുടെ മൃതദേഹവും ലഭിച്ചു
text_fieldsവൈക്കം: വെള്ളപ്പൊക്കക്കെടുതി റിപ്പോർട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനൽ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും ലഭിച്ചു. മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ കാർ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ ബാബുവിെൻറ മകൻ ബിപിൻ ബാബുവിെൻറ(27) മൃതദേഹമാണ് ലഭിച്ചത്.
ബിപിൻ ബാബുവിനൊപ്പം കാണാതായ കടുത്തുരുത്തി സ്ട്രിങ്ങർ മാന്നാർ പാട്ടശ്ശേരിൽ സജി മെഗാസ് (47)ന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ലഭിച്ചത്. തുടർന്നും ബിപിൻ ബാബുവിനായി തെരച്ചിൽ ഉൗർജ്ജിതമാക്കിയിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കോട്ടയം ബ്യൂറോ റിപ്പോർട്ടർ തൃശൂർ കൂടപ്പുഴമന ശ്രീധരൻ, കാമറമാൻ കോട്ടയം ചിറക്കടവ് തടിച്ചുമാക്കിൽ അഭിലാഷ് എന്നിവർ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളപ്പൊക്കക്കെടുതി റിപ്പോർട്ട് ചെയ്യാൻ കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറേകോളനിയിലേക്ക് പോയി മടങ്ങവെയാണ് അപകടം. ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വാഹനം പാർക്ക് ചെയ്തിരുന്ന എഴുമാംതുരുത്ത് കൊല്ലംകരി ഭാഗത്തേക്ക് മടങ്ങുേമ്പാൾ ശക്തമായ കാറ്റിൽ ആറിന്റെ മധ്യഭാഗത്തായി വള്ളം തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരേയാടെ പാറേകോളനിയുടെ സമീപം കരിയാറിന്റെ മനക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം.
വള്ളം ഉൗന്നിയിരുന്ന മുണ്ടാർപാറയിൽ അനീഷ് ഭവനിൽ അഭിലാഷ് നാലു പേരെയും രക്ഷിച്ച്, മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചുകിടന്നു. എന്നാൽ, സജിയും ബിബിനും കൈവിട്ട് മുങ്ങുകയായിരുന്നു. വള്ളത്തിൽ പിടിച്ചു കിടന്ന ശ്രീധരനെയും അഭിലാഷിനെയും വള്ളം ഉൗന്നിയ അഭിലാഷിനെയും ബഹളം കേട്ട് മറ്റൊരു വള്ളത്തിൽ എത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.