എരഞ്ഞോളി മൂസയുടെ പേരമകന് കുളത്തില്‍മുങ്ങി മരിച്ചു
text_fieldsതലശേരി: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. ഫോക്ലോര് അക്കാഡമി വൈസ്ചെയര്‍മാനും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനുമായ എരഞ്ഞോളി മൂസയുടെ മകളുടെ മകന് മട്ടാമ്പ്രം പുതിയനിരത്ത് ഇന്ദിര പാര്‍ക്കിനടുത്ത നസീറാസില് ഷെമീര്‍ (21) ആണ് മരിച്ചത്.
കതിരൂര്‍ ആറാംമൈലിനടുത്ത കോട്ടയം പഞ്ചായത്ത് കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. നീന്തല്‍ വശമില്ലാത്ത യുവാവ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്ന് കരുതുന്നു. ഞായറാഴ്ച പകല്‍ രണ്ട് മണിയോടെ അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മട്ടാമ്പ്രം ആട്സ് ആന്‍്റ് സ്പോട്സ് ഓര്ഗനൈസേഷന് (മാസോ) ക്രിക്കറ്റ് ടീം അംഗമാണ്. ജില്ലലീഗില് ഉള്‍പ്പെടെ കളിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ ക്രിക്കറ്റ് കളിച്ചശേഷമാണ് കൂട്ടുകാര്‍ക്കൊപ്പം ആറാംമൈലിലെ കുളത്തിലേക്ക് പോയത്. കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് ബി.കോം പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് ശ്രമിക്കുകയായിരുന്നു.
തലശേരിയിലെ മത്സ്യ ഏജന്‍്റ് ഉസ്മാന്്റെയും നസീറയുടെയും മകനാണ്. സഹോദരങ്ങള്‍: ആഷിഖ്, ഷെഫീഖ്, സല്മാന്, ഷെബീര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.