ലഹരി കേസുകളിൽ പ്രതികളാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു; ഏറെയും 25ന് താഴെയുള്ളവരെന്ന് സർക്കാർ
text_fieldsകൊച്ചി: ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം ഏറിയതായി സർക്കാർ ഹൈകോടതിയിൽ. ഇവരിലേറെയും 25ന് താഴെ പ്രായമുള്ളവരാണെന്നും ലഹരിമരുന്ന് കേസിൽ പ്രതിയായ യുവതിയുടെ ജാമ്യഹരജി പരിഗണിക്കെവ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ അപ്പാർട്മെൻറിൽനിന്ന് ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിെൻറ (23) ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ആവശ്യം തള്ളണമെന്നുമായിരുന്നു സർക്കാർ വാദം. ജാമ്യം നൽകിയാൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നതടക്കമുള്ള വ്യവസ്ഥ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ. ഹരിപാൽ ഹരജി വിധി പറയാൻ മാറ്റി.
2021 ജനുവരി 30ന് രാത്രി ലഹരിമരുന്നുകളുമായി പിടിയിലായ സംഘത്തിലെ അംഗമാണ് ആര്യ. 44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഒായിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയും കാസർകോട് സ്വദേശി വി.കെ. സമീറും കോതമംഗലം സ്വദേശി അജ്മൽ റസാഖും പിടിയിലായത്. 250 ദിവസത്തിലേറെ ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.