നിശാപാർട്ടികൾക്ക് എത്തിച്ച മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ
text_fieldsആലുവ: നിശാപാർട്ടികൾക്ക് എത്തിച്ച മാരക ലഹരിമരുന്നുമായി യുവാവിനെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം പിടികൂടി. നെടു മ്പാശ്ശേരി കരിയാട് താമസിക്കുന്ന അരീക്കൽ വീട്ടിൽ ബൈപാസ് ന്യൂട്ടൺ എന്ന അരുൺ ബെന്നിയെയാണ് (25) ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിെല ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ബ്യൂപ്രിനോർഫിൻ ലൂപിജെസിക് എന്ന മയക ്കുമരുന്നാണ് ഇയാളിൽനിന്ന് പിടികൂടിയത്.
ഏഴ് ഇൻജക്ഷൻ ആപ്യൂളുകളും രണ്ട് സിറിഞ്ചും മൂന്ന് സൂചികളും കണ്ട െടുത്തു. ഏറെ നാളായി മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന ഇയാൾ മുമ്പ് നൈട്രസെപാം ഗുളികകൾ കൈവശം െവച്ചതിന് ഇയ ാൾ പിടിയിലായിട്ടുണ്ട്. അർബുദബാധിതർക്ക് വേദനസംഹാരിയായി നൽകുന്ന വളരെ വിനാശകാരിയായ മയക്കുമരുന്നാണ് പിടികൂടിയത്. കൊച്ചിയിലെ എച്ച്.ഐ.വി ബാധിതരിൽ ഭൂരിഭാഗത്തിനും രോഗം പടരാൻ ഇടയായത് ബ്രൂപ്രിനോർഫിൻ ആംപ്യൂളിെൻറ ഉപയോഗം മൂലമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകൾ ശരീരത്തിൽ കുത്തിെവക്കുന്നതുകൊണ്ടാണ് ഈ ഇനത്തിെല മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഭൂരിഭാഗവും രോഗബാധിതരായത്.
നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ ഒരുസ്വകാര്യ സ്ഥാപനത്തിൽ ഫിനാൽഷ്യൽ മാനേജറായ ഇയാൾ അവിടെ പരിചയപ്പെട്ട ഒരു പെൺസുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ബംഗളൂരുവിൽനിന്ന് വാങ്ങി കൊണ്ടുവന്നിരുന്നത്. മുമ്പ് ഡൽഹിയിലെ നിസാമുദ്ദീനിൽനിന്ന് യഥേഷ്ടം ആംപ്യൂളുകൾ കേരളത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ കർശനമായതും പിടിക്കപ്പെട്ടാൽ 10 വർഷം വരെ ശിക്ഷ ലഭിക്കുെമന്നുമായതോടെ വരവ് പൂർണമായും നിലച്ചിരുന്നു. ഇതിനിടെയാണ് വൻ മയക്കുമരുന്നുവേട്ട.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ. ചന്ദ്രപാലിെൻറ മേൽനോട്ടത്തിൽ ആലുവ എക്സൈസ് റേഞ്ചിൽ ഷാഡോ ടീം രൂപവത്കരിച്ചിരുന്നു. കാമ്പസിൽ ഇൻജക്ഷൻ സിറിഞ്ചുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആലുവയിലെ ഒരു പ്രമുഖ കോളജ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിനെ ഈ വിവരം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് അരുൺ ബെന്നിയെ കുടുക്കിയത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനുശേഷം ആലുവ ബൈപാസിന് സമീപം ആംപ്യൂളുകളുമായി ആവശ്യക്കാരെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ സംഘം പിടികൂടുകയായിരുന്നു. ലഹരിയിലായിരുന്ന ഇയാൾ അൽപസമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ഷാഡോ ടീം ഇയാളെ കീഴ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ അടിവസ്ത്രത്തിൽ പ്രത്യേക അറ നിർമിച്ച് അതിനകത്ത് ആംപ്യൂളുകളും സിറിഞ്ചുകളും കുത്താനുള്ള സൂചിയും സൂക്ഷിച്ചുെവച്ചിരിക്കുന്നതായി കണ്ടെത്തി.
ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ വാസുദേവൻ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സിദ്ധാർഥ്, സിയാദ്, വനിത സിവിൽ എക്സൈസ് ഓഫിസർ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് ആംപ്യൂളുകൾ വാങ്ങാൻ സഹായിച്ചിരുന്ന പെൺ സുഹൃത്തിനെക്കുറിച്ചുള്ള അന്വേഷണം നടത്തിവരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.