ലഹരിമരുന്ന് വിൽപനക്കെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവിെൻറ വീടിനുനേരെ കരിഓയില്‍ പ്രയോഗം
text_fieldsതളിപ്പറമ്പ്: ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടിനും യൂത്ത് കോണ്‍ഗ്രസ് കൊടിമരത്തിനും നേരെ കരിഓയില്‍ പ്രയോഗം. പരിയാരം അവുങ്ങുംപൊയിലിലെ പി.എം. അല്അമീെൻറ തറവാട് വീട്ടിലാണ് ചൊവ്വാഴ്ച രാത്രി സാമൂഹികവിരുദ്ധർ കരിഓയില്‍ ഒഴിച്ചത്.
വീടിെൻറ ചുമരിലും കസേരകളിലും വരാന്തയിലെ ജനലുകളിലുമാണ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. മാസങ്ങളായി ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ ജാഗ്രത സമിതി രൂപവത്കരിക്കാൻ അൽ അമീനും സഹോദരനുമാണ് മുന്നിൽ നിന്നിരുന്നത്. സംഭവത്തിൽ എക്സൈസ് ഇടപെട്ട് പ്രശ്നങ്ങൾ ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷവും ലഹരിക്കടിമകളായ സാമൂഹികവിരുദ്ധർ നൗഷാദിനുനേരെ സമൂഹ മാധ്യമങ്ങളിലടക്കം വെല്ലുവിളിയുമായി എത്തിയിരുന്നതായും വീട്ടുകാർ പറയുന്നു.
അതേ പ്രശ്നമാകാം നൗഷാദ് താമസിക്കുന്ന വീടിനുനേരെ കരിഓയിൽ ഒഴിക്കാൻ കാരണമായതെന്നാണ് സംശയം. സംഭവം രാഷ്ട്രീയ പ്രശ്നമായി മാറ്റാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസിെൻറ കൊടിയിലും കരിഓയിൽ ഒഴിച്ചതിനുപിന്നിലെന്ന് അല്അമീന് പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറിമാരായ ടി. ജനാർദനൻ, ഇ.ടി. രാജീവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.വി. രവീന്ദ്രൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. വീട്ടുടമസ്ഥെൻറ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.