ഗ്രാമങ്ങളിൽ പിടിമുറുക്കി സംസ്ഥാനത്ത് ഹഷീഷ് മാഫിയ
text_fieldsകൊച്ചി: സംസ്ഥാനത്തേക്ക് വൻ തോതിൽ ഹഷീഷ് ഓയിൽ ഒഴുക്കി ലഹരി റാക്കറ്റുകൾ സജീവം. ഉൾനാടു കളും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇതിന് വിപണി കണ്ടെത്തുന്നതാണ് ഇവരുടെ രീത ിയെന്ന വിലയിരുത്തലിലാണ് പൊലീസ്, എക്സൈസ് വിഭാഗങ്ങൾ. നേപ്പാളിൽനിന്നും ഇന്ത്യയിലെ ഇ തര സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന ഹഷീഷ് ഓയിലിന് കേരളത്തിൽ സമീപകാലത്ത് ഉപഭോക്താ ക്കളേറിയെന്ന് എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിരീക്ഷണം ശക്തമായതോടെയാണ് ഇവ രുടെ പ്രവർത്തനം ഗ്രാമപ്രദേശങ്ങളിലേക്കും ഉൾനാടുകളിലേക്കും കേന്ദ്രീകരിച്ചിരിക ്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെരിപ്പിനുള്ളിലും അടിവസ്ത്രത്തിലുമായി ഏഴുലക്ഷത്തിെൻറ ഹഷീഷ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായത് ശനിയാഴ്ചയാണ്. വെള്ളിയാഴ്ച എറണാകുളം തേവരയിൽ മലപ്പുറം സ്വദേശിയിൽനിന്ന് മോഷ്ടിച്ച ഒരുകിലോ ഹഷീഷുമായി രണ്ടുപേർ പിടിയിലായിരുന്നു.
ജൂണിൽ തിരുവനന്തപുരത്ത് നടന്ന വേട്ടയിൽ 20 കോടിയുടെ ഹഷീഷ് ഓയിലാണ് കണ്ടെത്തിയത്. ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികൾക്ക് ഹഷീഷ് എത്തിച്ച രണ്ടുപേർ മുളവുകാട് പിടിയിലായതടക്കം നിരവധി സംഭവങ്ങളാണ് സമീപകാലത്തുണ്ടായത്. കഴിഞ്ഞവർഷം ഹഷീഷ് ഓയിലിെൻറ വരവ് ഗണ്യമായി വർധിച്ചത് അധികൃതർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡിസംബർ വരെ ആറുമാസം മാത്രം 62.307 കിലോ ഹഷീഷ് ഓയിൽ കേരളത്തിലെത്തിയിരുന്നു.
ഈ വർഷം എറണാകുളം ജില്ലയിൽനിന്ന് മാത്രം പിടികൂടിയത് ആറ് കിലോയോളം ഹഷീഷും 7.5 കിലോ ചരസ്സുമാണ്. ഒഡിഷയിലെ കട്ടക്കിൽനിന്ന് എത്തിക്കുന്ന ഹഷീഷുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ ചെറി ബൂമർ എന്നറിയപ്പെടുന്ന സൂര്യ സൺസേത്ത് പിടിയിലായതും ഏതാനും ആഴ്ച മുമ്പാണ്. കഞ്ചാവുമായി താരതമ്യം ചെയ്യുമ്പോൾ കൊണ്ടുവരാൻ എളുപ്പമാണെന്നതും കച്ചവടക്കാർക്ക് വൻതുക ലഭിക്കുെന്നന്നതുമാണ് വ്യാപനത്തിന് കാരണം.
10 കിലോ കഞ്ചാവ് കൊണ്ടുവരുന്ന സ്ഥാനത്ത് ഒരുകിലോ ഹഷീഷ് മതിയെന്നാണ് സംഘങ്ങളുടെ കണക്ക്. ഒരുകിലോക്ക് എട്ടുമുതൽ 20 ലക്ഷം രൂപ വരെയാണ് കേരള വിപണിയിൽ വില. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഓയിലിൽ കഞ്ചാവ് മുക്കി വാറ്റിയെടുക്കുന്നതാണ് ഹഷീഷ് ഓയിൽ. ഇതിന് ഏവിയേഷൻ ഓയിൽ എവിടെ നിന്ന് ലഭിക്കുെന്നന്നതിനെക്കുറിച്ച് കൃത്യമായ ഒരുസൂചനയും അന്വേഷണസംഘങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കമ്പം കേന്ദ്രീകരിച്ചുള്ള വിൽപനസംഘത്തിൽനിന്ന് ഹഷീഷ് വാങ്ങി കാറിൽ കേരളത്തിലേക്ക് തിരിക്കുന്നവരാണ് ഏറെ. ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്നത് ആലുവ, അങ്കമാലി തുടങ്ങിയ റെയിൽേവ സ്റ്റേഷനുകളിൽ എത്തിച്ച് ഉൾപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഇവരുടെ രീതിയാണ്. കൊച്ചി ഹഷീഷ് വിൽപനക്കുള്ള സൗഹൃദനഗരമായാണ് സംഘങ്ങൾ കാണുന്നത്. ഇടുക്കി കേന്ദ്രീകരിച്ചുള്ള പ്രത്യേക ഗ്രൂപ്പിനാണ് മേഖലയിലെ കുത്തകയെന്ന് പൊലീസ്, എക്സൈസ് സംഘങ്ങളുടെ വിലയിരുത്തൽ.
ഹഷീഷിന് ബന്ധപ്പെടുമ്പോൾ മുതൽ കച്ചവടം കഴിയുന്നതുവരെ മാഫിയസംഘത്തിലെ ആളുകളുടെ നിരീക്ഷണമുണ്ടാകും. ബന്ധപ്പെടുന്നവരോട് അക്കൗണ്ടിലേക്ക് പണം അയക്കാനാണ് ഇടുക്കിയിലെ സംഘങ്ങൾ ആവശ്യപ്പെടുന്നത്.
വിളിച്ചുവരുത്തി പലവട്ടം നഗരത്തിലൂടെ ചുറ്റിച്ച് ഒടുവിൽ പരസ്പരം കാണാതെ കച്ചവടം നടത്തിവരുന്ന രീതിയാണ് ഇവർ അവലംബിക്കാറെന്നും എക്സൈസ് ചൂണ്ടിക്കാട്ടുന്നു. 100 ഗ്രാം മാത്രമെ ഒരേസമയം കൊണ്ടുനടക്കാവൂ എന്നതാണ് ഉപഭോക്താക്കൾക്ക് മാഫിയസംഘങ്ങൾ നൽകുന്ന പ്രധാന നിർദേശം.
പിടിക്കപ്പെട്ടാലും ജാമ്യം കിട്ടുന്നതിന് വേണ്ടിയാണ്. സംഘങ്ങളെക്കുറിച്ച് ശക്തമായ അന്വേഷണമാണ് നടന്നുവരുന്നതെന്നും ബോധവത്കരണത്തിലൂടെ പുതുതലമുറയെ ഇത്തരക്കാരിൽനിന്ന് അകറ്റാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അസി.എക്സൈസ് കമീഷണർ അശോക് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഈ വർഷം പിടികൂടിയ ഹഷീഷ് ഓയിൽ
ജനുവരി-10.99 കിലോ
ഫെബ്രുവരി- 696 ഗ്രാം
മാർച്ച്- 13.39 കിലോ
ഏപ്രിൽ- 239 ഗ്രാം
േമയ്- 14.34 കിലോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.