ഫർബൂലിന്റെ ദുരൂഹ മരണം: തലശ്ശേരിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കണമെന്ന് ആവശ്യം
text_fieldsതലശ്ശേരി: ഗോപാലപേട്ട പാെലാളി വളപ്പിലെ തോട്ടത്തിൽ പുതിയപുരയില്‍ ഹാഷിം ഫര്ബൂലി (26)െൻറ ദുരൂഹ മരണെത്ത തുടർന്ന് തലശ്ശേരിയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു. ഫർബൂലിെൻറ പിതാവ് മത്സ്യ ചുമട്ടുതൊഴിലാളിയായ കെ. ലത്തീഫ് മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഹരജി നൽകിയതിനു പിന്നാലെ വിവിധ സന്നദ്ധസംഘടനകളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മെയിന്‍ റോഡ് ആലി ഹാജി പളളിക്ക് സമീപമുളള കെട്ടിടത്തിനടുത്താണ് ഫർബൂലിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് സമീപം മയക്കുമരുന്ന് കുത്തിവെക്കാനായി ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയിരുന്നു. സംഭവത്തിെൻറ തലേ ദിവസം രാത്രി വീട്ടിൽ നിന്നിറങ്ങിയതാണ്. മകെൻറ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തലശ്ശേരി ടൗണിലും തീരപ്രദേശങ്ങളിലും അടുത്തകാലത്തായി മയക്കുമരുന്ന് വിൽപന വ്യാപകമാണ്. യുവാക്കളാണ് ആവശ്യക്കാരിൽ ഏെറയും.
ഇവയുടെ വിൽപനക്കാരെക്കുറിച്ച് പൊലീസ്-എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് ധാരണയുെണ്ടങ്കിലും കഞ്ചാവ് ഉൾപ്പെടെയുളള ലഹരി ഉൽപന്നങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ഇവരിൽനിന്ന് പലപ്പോഴും പിടികൂടാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകളിൽ മാത്രമേ പ്രതികൾക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുള്ളൂ. ഇതാകെട്ട, ഇത്തരക്കാർക്ക് ലഹരി ഉൽപന്നങ്ങളുമായി നാടുനീളെ വിഹരിക്കാനുളള വഴിയൊരുക്കുകയാണ്.
മരിച്ച ഫർബൂലിെൻറ സുഹൃത്തുക്കളിൽ ചിലർ സ്ഥിരം മയക്കുമരുന്നിന് അടിമകളും മാഫിയ ബന്ധമുളളവരുമാണെന്ന് പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മകന് പണം നൽകാനുളള ഒരു സുഹൃത്ത് സ്ഥിരമായി ഭീഷണി മുഴക്കിയിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ സംസാരിച്ച സത്താർ മുരിക്കോളി വാഹനമിടിച്ച് സംശയകരമായ സാഹചര്യത്തിൽ മരിച്ചതടക്കമുളള സംഭവങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും മകെൻറ അടുത്ത സുഹൃത്തുക്കളായ പലരെയും ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും ഹരജിയിൽ സൂചിപ്പിച്ചിരുന്നു.
പ്രതിപക്ഷ നേതാവ്, കെ. മുരളീധരൻ എം.പി, എ.എൻ. ഷംസീർ എം.എൽ.എ എന്നിവർക്കും ഹരജിയുടെ കോപ്പി നൽകിയിട്ടുണ്ട്. ഫർബൂലിെൻറ മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി അംഗം കെ. ശിവദാസനും മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.