Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ...

ട്രെയിനിൽ മയക്കുമരുന്ന്​ നൽകി കവർച്ച; പ്രതിയുടെ ചിത്രം ആർ.പി.എഫ്​ പുറത്തുവിട്ടു

text_fields
bookmark_border
asgar bagsha
cancel

തിരുവനന്തപുരം: നിസാമുദീൻ-തിരുവനന്തപുരം എക്​സ്​പ്രസിൽ മയക്കുമരുന്ന്​ നൽകി കവർച്ച നടത്തിയ സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്തുവിട്ടു. ആർ.പി.എഫാണ്​ ചിത്രം പുറത്തുവിട്ടത്​. അസ്​ഗർ ബാദ്​ഷ എന്നയാളാണ്​ പ്രതിയെന്ന്​ ആർ.പി.എഫ്​ പറഞ്ഞു. ഇയാൾ ട്രെയിനിലുണ്ടായിരുന്നതായി യാത്രക്കാരും സ്ഥിരീകരിച്ചു. ഇയാൾ മുൻപ്​ നാഗർകോവിലിലും മധുരയിലും കവർച്ച നടത്തിയിട്ടുണ്ട്.

കൗസല്യ, വിജയലക്ഷ്​മി, മകൾ ഐശ്വര്യ എന്നിവരാണ്​ കവർച്ചക്കിരയായത്​. വിജയലക്ഷ്​മിയിൽ നിന്ന്​ 10 പവൻ സ്വർണവും രണ്ട്​ മൊബൈൽ ഫോണുകളും കവർന്നു. ട്രെയിനിൽ ബോധരഹിതരായി കണ്ടെത്തിയ മൂന്ന്​ പേരെയും തിരുവനന്തപുരത്തെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ റെയിൽവേ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിരുന്നു. മയക്കുമരുന്ന്​ ചേർത്ത ഭക്ഷണം നൽകിയോ സ്​പ്രേ ഉപയോഗിച്ചോ ​ഇവരെ ബോധരഹിതരാക്കിയതിന്​ ശേഷം കവർച്ച നടത്തിയിരിക്കാമെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​. പുറത്ത്​ നിന്ന്​ ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന്​ മൂന്ന്​ പേരും ​െപാലീസിന്​ മൊഴി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberytrain
News Summary - Drug robbery on train; Defendant's sketch was released
Next Story