Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരുവിൽനിന്ന്​...

ബംഗളൂരുവിൽനിന്ന്​ മയക്കുമരുന്ന് കടത്ത്​; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

text_fields
bookmark_border
ബംഗളൂരുവിൽനിന്ന്​ മയക്കുമരുന്ന് കടത്ത്​; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
cancel
camera_alt

ജു​റൈ​ദ്, ​ആ​ബി​ദ്​ 

നെ​ടു​മ്പാ​ശ്ശേ​രി: എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ എം.​ഡി.​എം.​എ കൊ​ടു​ത്തു​വി​ടു​ന്ന സം​ഘ​ത്തി​ലെ മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് പ്ര​ധാ​നി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചു. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി ക​രു​വേ​ലി​പ്പ​ടി ത​ക്ക്യാ​വ് വീ​ട്ടി​ൽ ആ​ബി​ദ് (34), മ​ല​പ്പു​റം പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് പൊ​ൻ​ക​ര​ക​ത്ത്​ ജു​റൈ​ദ്​ (29) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണം. ഇ​വ​ർ​ക്കാ​യി ബം​ഗ​ളൂ​രു​വി​ലും ഡ​ൽ​ഹി​യി​ലും ഗോ​വ​യി​ലും തി​ര​ച്ചി​ൽ തു​ട​ങ്ങി. ക​ഴി​ഞ്ഞ18​ന് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എം.​ഡി.​എം.​എ​യു​മാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി സ​ർ​മി അ​ക്ത​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന്​ ഇ​ത് സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ തോ​പ്പും​പ​ടി സ്വ​ദേ​ശി സ​ഫീ​റും പി​ടി​യി​ലാ​യി​രു​ന്നു.

ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ജു​റൈ​ദും ആ​ബി​ദു​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ കൊ​ടു​ത്തു​വി​ടു​ന്ന​തെ​ന്ന്​ വെ​ളി​പ്പെ​ട്ട​ത്. ഇ​രു​വ​രും അ​വി​ടെ സ്ഥി​ര​മാ​യി ത​ങ്ങി വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രി​ച്ച് ഇ​ട​നി​ല​ക്കാ​രെ ക​ണ്ടെ​ത്തി നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ്​ പ​തി​വെ​ന്ന്​​ പൊ​ലീ​സ്​ പ​റ​യു​ന്നു. സ​ഫീ​ർ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് എം.​ഡി.​എം.​എ കൈ​മാ​റി​യി​രു​ന്ന​യാ​ളാ​ണ്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​റ്റും ഉ​ള്ളി​ൽ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചാ​ണ് രാ​സ​ല​ഹ​രി ക​ട​ത്തി​യി​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ വി​വി​ധ ജോ​ലി​ക​ൾ​ക്കും പ​ഠ​ന​ത്തി​നും എ​ത്തു​ന്ന​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ണ്​ ഇ​ട​നി​ല​ക്കാ​രാ​ക്കു​ന്ന​ത്. ഇ​തി​ൽ യു​വ​തി​ക​ളു​മു​ണ്ട്. വി​നോ​ദ​യാ​ത്ര ഗ്രൂ​പ്പു​ക​ളെ​ന്ന പേ​രി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് ഇ​വ​ർ​ക്കാ​യി പാ​ർ​ട്ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​താ​യി പ​റ​യു​ന്നു. ഇ​തി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യ​ശേ​ഷം​ രാ​സ​ല​ഹ​രി കൈ​മാ​റ്റം നാ​ട്ടി​ലേ​ക്ക​ട​ക്കം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. പ്ര​തി​ക​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം കീ​ഴ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​വ​രു​ടെ പേ​രി​ലു​ള്ള സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ട​ലാ​ണ്​ അ​ടു​ത്ത ന​ട​പ​ടി​യെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug smugglinglookout notice
News Summary - Drug smuggling from Bengaluru; Lookout notice against two persons
Next Story