എയ്ഡ്സ് കുറയുന്നു; കുട്ടികളിലെ മയക്കുമരുന്ന് പുതിയ ഭീഷണി
text_fieldsകോഴിക്കോട്: ജില്ലയിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് എയ്ഡ ്സ് കൺട്രോൾ സൊൈസറ്റി ജില്ല കോഒാഡിനേറ്റർ ഡോ. പി.പി. പ്രമോദ്. കോഴിക്കോട് മൂന്ന് കേസുകളാണ് പുതുതായി രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജില്ലയിൽ 2000 പ േർ ചികിത്സയിലുണ്ട്.
ഗർഭിണികളിൽനിന്ന് കുഞ്ഞുങ്ങളിലേക്ക് എയ്ഡ്സ് പകരുന്ന ത് നെവിറാപ്പ് സിറപ്പ് ഉപേയാഗം വഴി നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, എയ്ഡ ്സ് പരിശോധനക്ക് എലിസ ടെസ്റ്റ് അല്ലാതെ ആൻറിജൻ പരിശോധന നടത്താത്തത് രോഗം കണ്ടെത്തുന്നത് വൈകാൻ ഇടയാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒാൺലൈൻ വഴി മയക്കുമരുന്ന് ഇൻജക്ഷൻ സംഘടിപ്പിച്ച് ഉപയോഗിക്കുന്നത് വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുകയാണ്. എറണാകുളത്തും കോഴിക്കോടുമാണ് ഇൻജക്ഷൻ കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി, താമരശ്ശേരി, കൊടുവള്ളി തുടങ്ങിയ മേഖലകളിൽ ശരാശരി 70 കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇൻജക്ഷൻ ചെയ്യുേമ്പാൾ വേണ്ട മുൻകരുതലെടുക്കാത്തത് എയ്ഡ് ബാധക്കിടവരുത്തുമെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജില്ല േകാഒാഡിനേറ്റർ പറഞ്ഞു.
മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന പ്രായവും കുറഞ്ഞ് വരുകയാണ്. മുമ്പ് 25-30 വയസ്സായിരുന്നെങ്കിൽ ഇപ്പോൾ അത് 15-17 ആയി. ചെറിയ ഡോസുള്ള മരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികൾ അടുത്തപടിയായി ബ്രൗൺഷുഗർ, എം.ഡി.എം പോലുള്ള വൻ മരുന്നുകളിലേക്കാണ് എത്തിപ്പെടുന്നതെന്ന് എയ്ഡ്സ് നിയന്ത്രണത്തിനായി പ്രവർത്തിക്കുന്ന ഒയിസ്ക എന്ന സന്നദ്ധ സംഘടനയുടെ ഫീൽഡ് സ്റ്റാഫ് പ്രശോഭ് പറഞ്ഞു.
മാനസിക സമ്മർദത്തിൽനിന്ന് രക്ഷനേടാനുള്ള മരുന്നുകളാണ് പ്രധാനമായും കുട്ടികൾ ഒാൺലൈൻ ആയി വാങ്ങി ഉപയോഗിക്കുന്നത്. പെൺകുട്ടികളും മയക്കുമരുന്നിെൻറ പിടിയിൽ അകപ്പെടുന്നുണ്ട്. സൈക്കിൾ ട്യൂബ് ഒട്ടിക്കുന്ന പശ, സൂപ്പർ ഗ്ലൂ, വൈറ്റ്നർ എന്നിവയിലാണ് തുടങ്ങുന്നത്. പല പെൺകുട്ടികളും മയക്കുമരുന്ന് കാരിയർമാർ കൂടിയാണെന്ന് കണ്ടെത്തിയതായും പ്രശോഭ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.