ബത്തേരിയിൽ മയക്കുവെടിയേറ്റ ആന വെറ്ററിനറി സർജനെ ആക്രമിച്ചു
text_fieldsസുൽത്താൻ ബത്തേരി: വയനാട് ബത്തേരിയിൽ മയക്കുവെടിയേറ്റ ആന വെറ്ററിനറി സർജൻ അരുൺ സഖറിയയെ ആക്രമിച്ചു. വെടിയേറ്റ് മയങ്ങിയ ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. അർധമയക്കത്തിലിരിക്കെയാണ് ആന ആക്രമിച്ചത്. സഹപ്രവർത്തകർ ചേർന്നാണ് ഡോക്ടറെ രക്ഷിച്ചത്. ഡോക്ടറുടെ കാലിനാണ് പരിക്കേറ്റത്.
ബത്തേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭീതി പരത്തിയ പി.എം 2 എന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള വനത്തില്‍ വെച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ചത്.
തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വനം ഡിവിഷനില്‍പ്പെട്ട ദേവാലയിലും സമീപങ്ങളിലുമായി രണ്ടുപേരെ കൊലപ്പെടുത്തുകയും നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത ആനയാണ് സുൽത്താൻ ബത്തേരിയില്‍ ഇറങ്ങിയത്.
തമിഴ്‌നാട് വനസേന ഗൂഡല്ലൂര്‍ വനമേഖലയില്‍നിന്നു മയക്കുവെടിവെച്ച് വീഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഊട്ടി വനമേഖലയില്‍ വിട്ട ആന കിലോമീറ്ററുകള്‍ താണ്ടിയാണ് വെള്ളിയാഴ്ച പുലർച്ചെ സുൽത്താൻ ബത്തേരിയില്‍ എത്തിയത്. ആനയെ മയക്കുവെടിവെക്കാൻ ഉത്തരവിടുന്നത് വൈകിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.