'മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് പറഞ്ഞാൽ മതി'; പാലാ ബിഷപ്പിനെ തള്ളി ക്ലിമിസ് ബാവ
text_fieldsതിരുവനന്തപുരം: പാലാ ബിഷപ്പിെൻറ പരാമർശത്തെ പരോക്ഷമായി തള്ളി കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ അദ്ദേഹം, തെൻറ ഇൗ അഭിപ്രായം വ്യക്തമാെണന്നും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് വിവിധ മതമേലധ്യക്ഷന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് കർദിനാളിെൻറ അഭിപ്രായ പ്രകടനം. ദീപികയിൽ വന്ന ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്കസഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകൾ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി ആർച്ച് ബിഷപ് പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചു. എന്താണ് അസൗകര്യം എന്ന് അറിയില്ല. പാണക്കാട് കുടുംബത്തിൽനിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവ്വറലി എത്തിയെന്ന് പറഞ്ഞ കർദിനാൾ, വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെപ്പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു.
വരാത്തവരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവരെക്കൂടി കൂട്ടിച്ചേർക്കാനാണ് ഞങ്ങളുടെ പരിശ്രമം. എന്തായാലും അവരുംകൂടി ഒരുമിച്ച് കൂടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പിെൻറ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് യോഗം ചേർന്നത് എന്നത് ശരിയാണ്. ഞങ്ങൾ ചർച്ചചെയ്തത് അതിനപ്പുറത്തെ വിഷയമാണ്. കേരളത്തിെൻറ മതസൗഹാർദം എങ്ങനെ കൂടുതൽ ഉൗട്ടി ഉറപ്പിക്കാൻ കഴിയും എന്നത് സംബന്ധിച്ചാണ് ചർച്ചനടന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.