ലഹരിയുടെ കറുത്ത കൈകൾ
text_fieldsകുഞ്ഞുമനസ്സുകളെയടക്കം വരിഞ്ഞുമുറുക്കുകയാണ്. നാളത്തെ തലമുറക്ക് സൈക്കഡലിക് സംഗീതനിശകളും ലഹരിയും ചേർന്ന് സംഭാവന ചെയ്യുന്ന പുതുസംസ്കാരം ഏതുതരത്തിലാവും പ്രതിഫലിക്കുക എന്നത് ഉത്കണ്ഠാജനകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചാരെ ലഹരി ഇടപാടുകാർ ചുറ്റിക്കറങ്ങുന്നത് കൗമാരത്തെ കുടുക്കാൻ വലയുമായാണ്. അടുത്തിടെ എറണാകുളം ജില്ലയിൽ നടന്ന മാലപൊട്ടിക്കലടക്കം പല കുറ്റകൃത്യങ്ങളുടെയും പിന്നിൽ ലഹരിക്കായി പണം കണ്ടെത്താനുള്ള ത്വരയാണെന്നാണ് െപാലീസ് സ്ഥിരീകരിച്ചത്. ലഹരിയുടെ കാറ്റിന് സുഗമമായി കടന്നുവരാൻ പാകത്തിൽ കൊച്ചിയുെട മേലാപ്പ് തുറന്നു കിടക്കുകയാണ്.
മട്ടാേഞ്ചരിയിലും ഫോർട്ട്കൊച്ചിയിലും സിനിമകളെ വെല്ലുന്ന രീതിയിൽ ലഹരി ഇടപാടുസംഘങ്ങൾ സജീവമാണ്. വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് പരസ്യമായി കഞ്ചാവുപൊതികളും ഇതര ലഹരിപദാർഥങ്ങളുമായി എത്തുന്ന ശൃംഖല തന്നെ ഉണ്ട്. ആവശ്യപ്പെടുന്നവർക്ക് സാധനം എത്തിക്കാൻ ഏജൻറുമാരും പ്രവര്‍ത്തിക്കുന്നു. നഗരത്തിെൻറ മുക്കും മൂലയും പോലും കാണാപ്പാഠമായ ചില ഓട്ടോ ഡ്രൈവര്‍മാര്‍ ഏജൻറുമാരായും വിതരണക്കാരായുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.
അടുത്ത നാളുകളിൽ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2017ല്‍ നഗരത്തില്‍ വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്നുപയോഗവുമായി ബന്ധപ്പെട്ട് 28 കേസ് രജിസ്റ്റര്‍ ചെയ്തതിൽ 29 വിദ്യാർഥികളാണ് പ്രതിസ്ഥാനത്തെത്തിയത്. രാഷ്്ട്രീയ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ കരുത്തരായ നിരവധി പേരുടെ ചിറകിലാണ് ലഹരിയുടെ കഴുകൻമാർ വട്ടമിട്ടുപറക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്ക്കാന് സാധിക്കുന്ന ഗുളികകളടക്കം വിദ്യാർഥികൾക്ക് ലഭിക്കുന്നതിന് പിന്നിൽ അമിതലാഭം ആഗ്രഹിക്കുന്ന വ്യാപാരികളാണ്.
സ്നേഹവും അംഗീകാരവും ലഭിക്കാത്ത സ്ഥിതിയും ഒറ്റപ്പെടലും പലപ്പോഴും കുട്ടികളെ ലഹരിമരുന്നിലേക്ക് തള്ളിവിടുന്നുണ്ട്. വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിെൻറ ഏറ്റവും വലിയ തെളിവാണ് ഡീ അഡിക്ഷന് സെൻററുകളില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിലെ വര്‍ധന. യുവാക്കളാണ് ഭൂരിഭാഗവും. സമീപസംസ്ഥാനങ്ങളിലെ ഡീ അഡിക്ഷൻ സെൻററുകളിൽ മലയാളികൾ മക്കളുമായി വരിനിൽക്കുന്നു.
മൂവായിരം കിലോ കഞ്ചാവാണ് 2017ൽ മാത്രം സംസ്ഥാനത്ത് പിടികൂടിയതെന്നാണ് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് വെളിപ്പെടുത്തുന്നത്. ലഹരി വ്യാപനത്തിന് തടയിടാൻ വിവിധ വകുപ്പുകൾ തമ്മിൽ കൂടുതൽ ഏകോപനമുണ്ടാകണമെന്ന് അദ്ദേഹം പറയുന്നു. കൊച്ചി നഗരം കേന്ദ്രീകരിച്ച് ഡാൻസാസ് എന്നപേരിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ലഹരി ഒഴുക്കു തടയാൻ ഉൗർജിത പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് പറഞ്ഞു. കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം നഗരത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു. സ്കൂളില്‍ എത്താത്ത കുട്ടികളുടെ മാതാപിതാക്കളെ ഇത് അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്‍.എസ്.എസ്, സ്കൗട്ട്, ക്ലബുകള്‍, സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം കുട്ടികളില്‍ എത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
റെയിൽേവ കേന്ദ്രീകരിച്ച് നഗരത്തിലേക്ക് ലഹരികടത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തും. റേവ്, ഡി.ജെ. പാർട്ടികളുമായി ബന്ധപ്പെട്ട് സിറ്റി പൊലീസിെൻറ പ്രവർത്തനങ്ങൾ ഉൗർജിതമാക്കും. ഇത്തരം റേവ് പാർട്ടികളിൽ ലഹരി മരുന്നുകൾ അമിതമായി ഉപയോഗിച്ച് പിടിയിലാകുന്നതിൽ ഭൂരിഭാഗം പേരും 18നും 25നും ഇടയിലുള്ളവർ ആണെന്നും ഇതിനെതിരെ ശക്തമായ നിരീക്ഷണവും കർശന നടപടികളും സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങൾ ഉൗർജിതമാക്കുന്നതിനായി വിവിധ വകുപ്പുകൾ ഏകീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ നെല്‍സണ്‍ പറഞ്ഞു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.