പുതുതലമുറ ലഹരി മരുന്നുകളുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
text_fieldsകൊച്ചി: ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ മൂന്നുപേർ കൊച്ചി സിറ്റി ഷാഡോ പൊലീസിെൻറ പിടിയിലായി. കാസർകോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാൽ (32), എറണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), കണ്ണൂർ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരാണ് പിടിയിലായത്. ഇതിൽ ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചിലവന്നൂർ ബണ്ട് റോഡിലെ വാടകവീട്ടിൽനിന്ന് കൊക്കെയിൻ, ഹഷീഷ്, കഞ്ചാവ്, രണ്ട് ഗ്രാം വീതമുള്ള നിരവധി പാക്കറ്റ് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, എക്റ്റസി പിൽസ് ഗുളികകൾ തുടങ്ങിയ ന്യൂ ജൻ കെമിക്കൽ ഡ്രഗുകളും കണ്ടെടുത്തു. ലഹരിമരുന്ന് മാഫിയെക്കതിരെ സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക ഓപറേഷൻ ‘ഡസ്റ്ററി’െൻറ ഭാഗമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
ദമ്പതികൾ എന്ന രീതിയിൽ ചിലവന്നൂരിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഗോവയിലെ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ലഹരി ഉപഭോക്താക്കൾക്ക് ന്യൂ ജൻ കെമിക്കൽ ഡ്രഗുകൾ എത്തിക്കുന്നതിലെ പ്രമുഖ കണ്ണികളാണ് ബിലാലും ഗ്രീഷ്മയും. രണ്ടാഴ്ച കൂടുമ്പോൾ ഗോവയിൽനിന്ന് ശേഖരിക്കുന്ന ലഹരിമരുന്നുകൾ വിമാനമാർഗമാണ് ഇവർ എത്തിച്ചിരുന്നത്.ഇവർക്ക് കഞ്ചാവും ഹഷീഷും എത്തിച്ചുനൽകിയിരുന്നത് ചിഞ്ചു മാത്യു ആയിരുന്നു.
കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് പിടിയിലാകുേമ്പാൾ അര കിലോയിലധികം കഞ്ചാവ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഒന്നര വർഷം മുമ്പ് രണ്ടുകിലോ കഞ്ചാവുമായി ഇയാളെ ഷാഡോ സംഘം പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഹഷീഷും കഞ്ചാവും എത്തിക്കുന്ന പണി തുടരുകയായിരുന്നു. ഷാഡോ എസ്.ഐ ഫൈസൽ, മരട് അഡീഷനൽ എസ്.ഐ ശേഖരപിള്ള, തൃക്കാക്കര എസ്.ഐ ഷാജു, സി.പി.ഒമാരായ അഫ്സൽ, വിനോദ്, ജയരാജ്, സന്ദീപ്, സനോജ്, പ്രശാന്ത്, ഷൈമോൻ, സുനിൽ, രഞ്ജിത്ത്, ശ്യാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.
ആവശ്യക്കാർ സിനിമരംഗത്തുള്ളവർ; സ്ഥിരം ഉപഭോക്താക്കളിൽ റസ്റ്റാറൻറ് ഉടമകളും
ലഹരി മരുന്നുകളുമായി പിടിയിലായ യുവതി ഉൾപ്പെടെയുള്ള പ്രതികൾക്ക് സിനിമ-സീരിയൽ ബന്ധമെന്ന് പൊലീസ്. സിനിമ-സീരിയൽ രംഗത്തെ ആവശ്യക്കാർക്കായിരുന്നു ബിലാലും ഗ്രീഷ്മയും പ്രധാനമായും ലഹരി മരുന്നുകൾ വിതരണം ചെയ്തിരുന്നതെന്നും നഗരത്തിലെ ചില പ്രമുഖ റെസ്റ്റാറൻറുകളുടെയും റെഡിമെയ്ഡ് ഷോപ്പുകളുടെയും ഉടമകൾ ഇവരുടെ സ്ഥിരം ഉപഭോക്താക്കൾ ആയിരുന്നെന്നും പൊലീസ് പറഞ്ഞു. വിൽപന കൂടാതെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുള്ള സൗകര്യവും ഇവരുടെ താമസസ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട സിനിമ-സീരിയൽ രംഗത്തുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി െഡപ്യൂട്ടി പൊലീസ് കമീഷണർ കറുപ്പസ്വാമി അറിയിച്ചു.
ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിലുള്ള ഷാഡോ സംഘം ബിലാലിെൻറയും ഗ്രീഷ്മയുടെയും താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ന്യൂ ജെൻ കെമിക്കൽ ഡ്രഗുകൾ ഉപയോഗിക്കുന്നതിനുള്ള നക്ഷത്ര സൗകര്യങ്ങളാണ്. ന്യൂ ജെൻ ഡാൻസ് ബാറിനെ വെല്ലുന്ന ഡി.ജെ മുറിയാണ് ഇവർ ഒരുക്കിയിരുന്നത്. കാതടപ്പിക്കുന്ന ഡി.ജെ സംഗീതവും, ഡിസ്ക്കോ ലൈറ്റുകളും, ന്യൂജെൻ പെയിൻറിങ്ങുകളും മുറിയിൽ ഒരുക്കിയിരുന്നു. മുറി സൗണ്ട് പ്രൂഫ് ആക്കിയിരുന്നതിനാൽ അയൽ വീട്ടുകാർക്കൊന്നും ഇവിടെ നടക്കുന്ന സംഭവങ്ങൾ അറിയില്ലായിരുന്നു. ലഹരിമോഹികൾക്കായി വിവിധതരം ലഹരി മരുന്നുകൾ അടങ്ങിയ രണ്ട് ദിവസത്തെ പാക്കേജ് ആണ് നൽകിയിരുന്നത്. പിക്^അപ് ആൻഡ് ഡ്രോപ്പിങ്ങ് ഉൾപ്പെടെയുള്ള പാക്കേജിന് 25000 രൂപയാണ് ഈടാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.