ലഹരി പാർട്ടി: മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം
text_fieldsതിരുവനന്തപുരം: പൂവാറിലെ റിസോർട്ടിൽ ലഹരിപാർട്ടി യിലുണ്ടായിരുന്ന മോഡൽ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം. പാര്‍ട്ടിയില്‍ വനിതകളെ എത്തിക്കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ലഹരി പാർട്ടിയിൽനിന്ന് പിടികൂടി വിട്ടയച്ചവരെ വീണ്ടും ചോദ്യംചെയ്യാനും പൂവാറിലെ റിസോർട്ടുകളിൽ അനുമതിയില്ലാതെ മദ്യവിതരണം നടക്കുന്നെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും എക്സൈസ് പ്രത്യേകസംഘം തീരുമാനിച്ചതായാണ് വിവരം.
പിടിയിലായ സംഘത്തിനുള്ള കൊച്ചി ബന്ധവും ഇതരസംസ്ഥാന ബന്ധവും അന്വേഷിക്കും. അറസ്റ്റിലായവർ അഡ്മിനായുള്ള നിര്‍വാണ ഗ്രൂപ്പില്‍ കൊച്ചിയിലെ ലഹരിബന്ധമുള്ളവര്‍ ഉള്‍പ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരു, ഗോവ, മഹാരാഷ്ട്ര ബന്ധം അന്വേഷിക്കുന്നതിന് അവിടങ്ങളിലേക്ക് പോകാനും സംഘം പദ്ധതിയിടുന്നുണ്ട്.
റിസോർട്ടിൽനിന്ന് പിടിച്ചെടുത്ത സി.സി.ടി.വി കാമറ ഹാര്‍ഡ് ഡിസ്കും മൊബൈൽ ഫോണുകളും കോടതിയുടെ അനുമതിയോടെ പരിശോധിക്കാൻ നടപടി ആരംഭിച്ചു. റിസോർട്ടിൽ അടുത്ത കാലത്ത് നടന്ന പാർട്ടികളില്‍ സ്ഥിരമായി വരുന്നവരെക്കുറിച്ച വിവരങ്ങൾ എക്സൈസിന് ലഭിച്ചു. റിമാൻഡിലുള്ള മൂന്ന് പ്രതികളെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് നടപടി കൈക്കൊണ്ടതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.