Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറക്കിൽനിന്ന്...

ഉറക്കിൽനിന്ന് ഉണർത്തിയില്ലെന്ന്; മദ്യപിച്ച മകൻ അച്ഛനെ മർദിച്ച് കൊന്നു

text_fields
bookmark_border
ഉറക്കിൽനിന്ന് ഉണർത്തിയില്ലെന്ന്; മദ്യപിച്ച മകൻ അച്ഛനെ മർദിച്ച് കൊന്നു
cancel

തൃശ്ശൂർ: ചേർപ്പ് കോടന്നൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി. രാ​ത്രി എ​ട്ടി​നു ത​ന്നെ വി​ളി​ക്ക​ണം എ​ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​തി​നു​ശേ​ഷം കി​ട​ന്നു​റ​ങ്ങി. എ​ന്നാ​ൽ, രാ​ത്രി എ​ട്ട​ര​യോ​ടെ ഉ​ണ​ർ​ന്ന റി​ജോ വീ​ട്ടു​കാ​ർ വി​ളി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വ​ഴ​ക്കു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. തർ​ക്ക​ത്തെ തു​ട​ർ​ന്ന് ജോ​യി​യെ വീ​ടി​ന​ക​ത്തെ നി​ല​ത്തി​ട്ട് മ​ക​ൻ റി​ജോ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ജോയിയെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തു.

ജോ​യി​യെ ചേ​ർ​പ്പ് ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കൊലപാതക വിവരം റിജോതന്നെയാണ് ചേർപ്പ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drunk Manmurderfamilicide
News Summary - Drunk son beats father to death in thrissur
Next Story