ലഹരിപ്പാർട്ടി കേസ്: കുറച്ചുപേരെക്കൂടി ചോദ്യംചെയ്യാനുണ്ടെന്ന് കമീഷണർ
text_fieldsകൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിപ്പാർട്ടി കേസിൽ ഇനിയും കുറച്ചുപേരെക്കൂടി ചോദ്യംചെയ്യാനുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ.
പുതിയ വിവരങ്ങൾ ലഭിച്ചാൽ അതിനനുസൃതമായി തുടർനടപടികൾ സ്വീകരിക്കും. അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർക്കെതിരെ ഇതുവരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലം എത്രയുംവേഗം ലഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ബിനു ജോസഫിനെ പരിചയമുണ്ടെന്ന് ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അഭിനേതാക്കളുടെ ഫോൺകാൾ വിശദാംശങ്ങളുടെ പരിശോധനഫലം ലഭിക്കാനുണ്ട്. ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലിൽ എത്തിച്ച ബിനു ജോസഫ് എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.