മദ്യലഹരിയിൽ കേരളം; 48 മണിക്കൂറിനിടെ നാലു കൊലപാതകങ്ങൾ, നിരവധി സംഘർഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 48 മണിക്കൂറിനിടെ നാലുകൊലപാതകങ്ങൾ. മദ്യലഹരിയിലാണ് കൊലപാതകങ്ങളെല്ലാം. മദ്യലഹരിയിൽ മാതാവിനെയും പിതാവിനെയും സുഹൃത്തുക്കളെയുമാണ് കൊലപ്പെടുത്തിയത്. നിരവധി സംഘർഷങ്ങളും സംസ്ഥാനത്ത് അരങ്ങേറി.
തിരുവനന്തപുരത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ തലക്ക് അടിച്ചുകൊന്നു. ബാലരാമപുരം കട്ടച്ചിക്കുഴിയിൽ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് വിവരം. സതിക്കായി െപാലീസ് അന്വേഷണം ഉൗർജിതമാക്കി. ഒാേട്ടാ ഡ്രൈവറായ ശ്യാം കട്ടച്ചിക്കുഴിയിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. ശ്യാമും സതിയും തമ്മിൽ ശനിയാഴ്ച രാത്രി പത്തുമണിയോടെ വാക്കുതർക്കമുണ്ടായെന്ന് സമീപവാസികൾ പറയുന്നു. മദ്യപിച്ചെത്തിയ ശേഷം ഇവർ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. ഇതിനിടെ ശ്യാമിെൻറ തലക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായ അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടുകാരെ അറിയിച്ചു. വീട്ടുടമ ഉൾപ്പെടെയുള്ളവർ ചേർന്ന് ശ്യാമിനെ ആശുപത്രിയിെലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം തിരൂരിൽ മദ്യലഹരിയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. തിരൂർ മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജിയാണ് കൊല്ലപ്പെട്ടത്. എഴുപതുകാരനായ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അബൂബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മകനെ മുഹമ്മദ് ഹാജി ശകാരിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും മുഹമ്മദ് ഹാജിയെ അബൂബക്കർ തള്ളിവീഴ്ത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഹാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അബൂബക്കറിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.
ചങ്ങനാേശരി തൃക്കൊടിത്താനത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട 27 കാരനായ മകൻ നിതിൻ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ നിതിനെ വീട്ടിൽ കയറ്റാത്തതിനെ തുടർന്നായിരുന്നു കൊലപാതകം. കറികത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക വിവരം. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇവർ തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു. കൊല നടത്തിയ ശേഷം അയൽക്കാരെന നിതിൻ ഫോൺ വിളിച്ചു അറിയിക്കുകയായിരുന്നു. അവർ പൊലീസിനെ വിവരം അറിയിച്ചു. വീട്ടിന് മുന്നിെല ഗ്രിൽ പൊളിച്ച് പൊലീസ് അകത്തു കയറിയപ്പോയാണ് കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയുടെ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തിയത്.
മലപ്പുറം താനൂരിൽ ശനിയാഴ്ച മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു. പുല്ലൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തലക്കടത്തൂര്‍ അരീക്കാട‌് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. താനൂർ സ്വദേശി സൂഫിയാൻ, തയ്യാല സ്വദേശി കെ. രാഹുൽ എന്നിവർ ചേർന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു കുത്തേറ്റത്. പരിക്കേറ്റ ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഇയാള്‍ക്കൊപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അഹസനെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട എ.ആർ ക്യാമ്പിൽ മദ്യലഹരിയിലായിരുന്ന െപാലീസുകാർ തമ്മിൽ തല്ലി. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. എസ്.െഎ ജയകുമാർ മർദിച്ചുവെന്ന് ആരോപിച്ച് പാചകക്കാരൻ ചികിത്സ തേടി.
മൂന്നാർ ദേവികുളത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പൊലീസുകാരനും കൂടെയുണ്ടായിരുന്ന മൂന്നുപേർക്കും കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിൽ ആകെ എട്ടുപേർക്കാണ് പരിക്ക്. പൊലീസുകാരനും കൂട്ടാളികളും ടൈൽ ജോലിക്കെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ദേവികുളം സ്റ്റേഷനിലെ പൊലീസുകാരൻ സജുസൺ സാമുവൽ (27), സുഹൃത്തുക്കളായ സുജി (25), വർക്കി (27), അലക്സ് (27) എന്നിവർക്കും ആലപ്പുഴ സ്വദേശികളും ടൈൽസ് ജോലിക്കാരുമായ ജിബിൻ ജോസഫ് (32), ജിത്തു (30), ബിബിൻ (25), ജോമോൻ (32) എന്നിവർക്കുമാണ് പരിക്ക്. ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ മൂന്നാർ ജനറൽ ആശുപത്രിയിലും ടൈൽ ജോലിക്കാരെ കോതമംഗലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട മദ്യശാലകൾ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബെവ്കോ ജീവനക്കാരനെ ബീയർ കുപ്പിവെച്ച് തലക്കടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ടകര ബെവ്കോയിലെ ജീവനക്കാരൻ മഹേന്ദ്രൻ പിള്ളക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിയായ നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെ പൊലീസ് അറസ്്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.