പഠനമേശ വാങ്ങാൻ കരുതിയ പണം ദുരിതാശ്വാസ നിധിയിലേക്ക്; ദ്രുപദിന് മേശയുമായി പൊലീസും
text_fieldsതലശ്ശേരി: ‘‘എൻറെ കയ്യിൽ സ്റ്റഡി ടേബിൾ വാങ്ങാൻ കൂട്ടിവെച്ച പൈസയുണ്ട്, അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് കൊടുക്കാൻ സാർ വാങ്ങുമോ’’ തലേശ്ശരി പൊലീസിെൻറ മുന്നിലെത്തി അഞ്ചു വയസുകാരൻ ദ്രുപദ് ചോദിച്ച ു. പഠനാവശ്യത്തിന് സ്വരുക്കൂട്ടി വെച്ച വലിയ സമ്പാദ്യം തലശ്ശേരി സബ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ ഏറ്റുവാങ്ങി മ ുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.
തലശ്ശേരി എരിഞ്ഞോളി മലാൽ പ്രദേശത്ത് പട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് ദ്രുപദ് പണവുമായി പൊലീസിെൻറ അടുത്തെത്തിയത്. പണം വാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചശേഷം ദ്രുപദിന് പുതിയൊരു പഠനമേശ തലശ്ശേരി പൊലീസ് വാങ്ങിനൽകുകയും ചെയ്തു. ദ്രുപദ് പണം കൈമാറുന്നത് പൊലീസ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
എരഞ്ഞോളി നോർത്ത് എൽ.പി സ്കൂളിലെ യു.കെ.ജി വിദ്യാർഥിയാണ് ദ്രുപദ്. എരഞ്ഞോളിയിലെ സുജിത്ത്, ഷിജിന ദമ്പതികളുടെ മകനാണ് ഈ അഞ്ചു വയസ്സുകാരൻ. നിരവധി പേരാണ് ദ്രുപദിന് അഭിനന്ദനവുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.